Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോക ജലദിനത്തിൽ ജലസംരക്ഷണത്തിനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചുറപ്പിച്ചു.


ജലം സംരക്ഷണത്തിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവർത്തിച്ചുറപ്പിച്ചു. മനുഷ്യ നാഗരികതയിൽ ജലത്തിന്റെ നിർണായക പങ്ക് ഉയർത്തിക്കാട്ടിക്കൊണ്ട്, ഭാവി തലമുറകൾക്കായി ഈ അമൂല്യ വിഭവം സംരക്ഷിക്കുന്നതിനുള്ള കൂട്ടായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ശ്രീ മോദി എക്‌സിൽ കുറിച്ചു:

“ലോക ജലദിനത്തിൽ, ജലം സംരക്ഷിക്കുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നമ്മുടെ പ്രതിബദ്ധത 
വീണ്ടും ഉറപ്പിക്കുന്നു. നാഗരികതകളുടെ ജീവനാഡിയാണ് ജലം എന്നതിനാൽ ഭാവി തലമുറകൾക്കായി അത് സംരക്ഷിക്കേണ്ടത് സുപ്രധാനമാണ്!”

-NK-