Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോകസമാധാനത്തിനായുള്ള കൃഷ്ണഗുരു ഏകാം അഖണ്ഡ കീർത്തനത്തിൽ പ്രധാനമന്ത്രി നാളെ പങ്കെടുക്കും


അസമിലെ ബാർപേട്ടയിലുള്ള കൃഷ്ണഗുരു സേവാശ്രമത്തിൽ നടക്കുന്ന ലോക സമാധാനത്തിനായുള്ള കൃഷ്ണഗുരു ഏകാം അഖണ്ഡ കീർത്തനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (2023 ഫെബ്രുവരി 3 ന്) വൈകുന്നേരം 4:30 ന് വീഡിയോ കോൺഫറൻസിംഗ് വഴി പങ്കെടുക്കും. കൃഷ്ണഗുരു സേവാശ്രമത്തിലെ ഭക്തരെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.

പരംഗുരു കൃഷ്ണഗുരു ഈശ്വർ 1974-ൽ ബാർപേട്ട ആസാമിലെ നസത്ര ഗ്രാമത്തിൽ കൃഷ്ണഗുരു സേവാശ്രമം സ്ഥാപിച്ചു. മഹാനായ വൈഷ്ണവ സന്യാസിയായ ശ്രീ ശങ്കർദേവന്റെ അനുയായിയായിരുന്ന മഹാവൈഷ്ണബ് മനോഹർദേവയുടെ ഒമ്പതാമത്തെ പിൻഗാമിയാണ് അദ്ദേഹം. ലോകസമാധാനത്തിനായുള്ള കൃഷ്ണഗുരു ഏകാം അഖണ്ഡ കീർത്തനം ജനുവരി 6 മുതൽ കൃഷ്ണഗുരു സേവാശ്രമത്തിൽ നടക്കുന്ന ഒരു മാസത്തെ കീർത്തനമാണ്.

ND

***