Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോകമാന്യ തിലകിന്റെ ജന്മവാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി


ലോകമാന്യ തിലകിന്റെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം പൂനെയില്‍ ലോകമാന്യ തിലക് ദേശീയ അവാര്‍ഡ് സ്വീകരിച്ചു കൊണ്ടുള്ള തന്റെ പ്രസംഗവും ശ്രീ മോദി പങ്കുവെച്ചു.

ഒരു എക്സ് പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;

”ലോകമാന്യ തിലകിന്റെ ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലികള്‍. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ അഗ്രഗണ്യനായ വ്യക്തിയായി അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും. ദേശീയതയുടെ ചൈതന്യത്തിനായി  അക്ഷീണം പ്രയത്‌നിക്കുകയും അതേ സമയം വിദ്യാഭ്യാസത്തിനും സേവനത്തിനും ഊന്നല്‍ നല്‍കുകയും ചെയ്ത ദീര്‍ഘദര്‍ശിയായിരുന്നു അദ്ദേഹം. കഴിഞ്ഞ വര്‍ഷം  പൂനെയില്‍ ലോകമാന്യ തിലക് ദേശീയ അവാര്‍ഡ് സ്വീകരി്ച്ച പരിപാടിയില്‍ നിന്നുള്ള എന്റെ പ്രസംഗം പങ്കുവെക്കുന്നു.

 

 

***********

-NS-