Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലെക്സ് ഫ്രിഡ്മാനുമായി പ്രധാനമന്ത്രി ചിന്തോദ്ദീപകമായ സംഭാഷണത്തിൽ ഏർപ്പെട്ടു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, പ്രശസ്ത പോഡ്‌കാസ്റ്ററും എഐ ഗവേഷകനുമായ ലെക്സ് ഫ്രിഡ്‌മാനുമായി ആകർഷകവും ചിന്തോദ്ദീപകവുമായ  സംഭാഷണം നടത്തി. മൂന്ന് മണിക്കൂർ നീണ്ടുനിന്ന ചർച്ച പ്രധാനമന്ത്രി മോദിയുടെ ബാല്യം, ഹിമാലയത്തിൽ ചെലവഴിച്ച അദ്ദേഹത്തെ രൂപാന്തരപ്പെടുത്തിയ  കാലം, പൊതുജീവിതത്തിലെ അദ്ദേഹത്തിന്റെ യാത്ര എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾക്കൊള്ളുന്നു. പ്രശസ്ത എഐ ഗവേഷകനും പോഡ്‌കാസ്റ്ററുമായ ലെക്സ് ഫ്രിഡ്‌മാനുമായുള്ള  മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ  പോഡ്‌കാസ്റ്റ് നാളെ, 2025 മാർച്ച് 16 ന്, പുറത്തിറങ്ങും. ലെക്സ് ഫ്രിഡ്‌മാൻ ഈ സംഭാഷണത്തെ തന്റെ ജീവിതത്തിലെ “ഏറ്റവും ശക്തമായ ചർച്ചകളിൽ ഒന്ന്” എന്ന് വിശേഷിപ്പിച്ചു.

 നാളെ പുറത്തിറങ്ങുന്ന പോഡ്‌കാസ്റ്റിനെക്കുറിച്ചുള്ള ലെക്സ് ഫ്രിഡ്‌മാന്റെ എക്‌സ് പോസ്റ്റിന് മറുപടിയായി ശ്രീ മോദി എക്‌സിൽ എഴുതിയതിങ്ങനെ;

“@lexfridman-മായി നടത്തിയ  കൗതുകകരമായ സംഭാഷണമായിരുന്നു അത്.എന്റെ ബാല്യകാലം, ഹിമാലയത്തിലെ വർഷങ്ങൾ, പൊതുജീവിതത്തിലെ യാത്ര എന്നിവയെക്കുറിച്ചുള്ള ഓർമ്മകൾ ഉൾപ്പെടെ വൈവിധ്യമാർന്ന വിഷയങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു.

ട്യൂൺ ഇൻ ചെയ്‌ത് ഈ സംഭാഷണം ശ്രവിക്കൂ”

-SK-