Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലാവോ രാമായണ അവതരണത്തിന് പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു

ലാവോ രാമായണ അവതരണത്തിന് പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു


ലുവാങ് പ്രബാങിലെ പ്രശസ്തമായ റോയല്‍ തീയേറ്റര്‍ അവതരിപ്പിച്ച ഫലക് ഫലാം അഥവാ ഫ്രാ ലക് ഫ്രാ റാം എന്ന ലാവോ രാമായണത്തിന്റെ പതിപ്പിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സാക്ഷ്യം വഹിച്ചു. രാമായണം ലാവോസില്‍ ഇപ്പോഴും ആഘോഷിക്കപ്പെടുന്നു. ഈ ഇതിഹാസം ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കിട്ട പൈതൃകത്തെയും പുരാതന നാഗരിക ബന്ധത്തെയും പ്രതിഫലിപ്പിക്കുന്നു. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും നിരവധി വശങ്ങള്‍ നൂറ്റാണ്ടുകളായി ലാവോസില്‍ പരിശീലിക്കുകയും സംരക്ഷിക്കുകയും ചെയ്യപ്പെടുന്നു. ഇരു രാജ്യങ്ങളും തങ്ങളുടെ  പൈതൃകം പ്രകാശിപ്പിക്കുന്നതിനായി ഒന്നായി പ്രവര്‍ത്തിക്കുന്നു. ലാവോസിലെ വാട്ട് ഫൗ ക്ഷേത്രവും അനുബന്ധ സ്മാരകങ്ങളും പുനഃസ്ഥാപിക്കുന്നതില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പങ്ക് വലുതാണ് . ആഭ്യന്തര മന്ത്രി, വിദ്യാഭ്യാസ, കായിക മന്ത്രി, ബാങ്ക് ഓഫ് ലാവോസ് പി ഡി ആറിന്റെ ബഹുമാനപ്പെട്ട ഗവര്‍ണര്‍, വിയന്റിയാന്‍ മേയര്‍ എന്നിവരുള്‍പ്പെടെ നിരവധി വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

രാമായണ അവതരണത്തിന് മുമ്പ്, വിയന്റിയാനിലെ സി സാകേത് ക്ഷേത്രത്തിലെ ആദരണീയനായ മഠാധിപതി മഹാവേത് മസെനായിയുടെ നേതൃത്വത്തില്‍, ലാവോ പിഡിആറിലെ സെന്‍ട്രല്‍ ബുദ്ധിസ്റ്റ് ഫെലോഷിപ്പ് ഓര്‍ഗനൈസേഷനിലെ മുതിര്‍ന്ന ബുദ്ധ സന്യാസിമാര്‍ നടത്തിയ അനുഗ്രഹ ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു. ബുദ്ധ പൈതൃകത്തിന്റെ പങ്കിടല്‍ ഇന്ത്യയും ലാവോസും തമ്മിലുള്ള ശക്തമായ നാഗരിക ബന്ധത്തെ പ്രതിനിധീകരിക്കുന്നു.

 

***