Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലളിതവല്‍കരിക്കപ്പെട്ട പ്രവര്‍ത്തന രീതിയിലൂടെയും നീണ്ട പാട്ടക്കാലാവധിയിലൂടെയും ഐ.ആര്‍.എസ്.ഡി.സിയെ നോഡല്‍ ഏജന്‍സിയാക്കി റെയില്‍വേ സ്‌റ്റേഷനുകള്‍ പുനര്‍നവീകരിക്കുന്നതിനു മന്ത്രിസഭയുടെ അനുമതി


 

റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍നവീകരണത്തിലൂടെ വലിയ തോതില്‍ ആധുനികവല്‍ക്കരണം നടപ്പാക്കാനും ലോകോത്തര അടിസ്ഥാനസൗകര്യം ഒരുക്കാനും സാധിക്കും. സ്‌റ്റേഷനുകളിലും സമീപത്തും ഉള്ള ഭൂമിയും അന്തരീക്ഷവും വാണിജ്യാടിസ്ഥാനത്തിലുള്ള വികസനത്തിനു നല്‍കുക വഴി യാത്രക്കാര്‍ക്കു റെയില്‍വേ മികച്ച സൗകര്യങ്ങള്‍ ഒരുക്കും. 99 വര്‍ഷം വരെ നീളുന്ന നീണ്ട പാട്ടക്കാലാവധി, ഒന്നിലേറെ ഉപ പാട്ടങ്ങള്‍, ലളിതവല്‍ക്കരിക്കപ്പെട്ട ലേല വ്യവസ്ഥകള്‍ എന്നിവ ഉള്‍പ്പെടെ മെച്ചപ്പെട്ടതും ലളിതവുമായ പദ്ധതിരൂപകല്‍പന. പുനര്‍നവീകരണത്തിലൂടെ മിനി സ്മാര്‍ട്ട് സിറ്റികളായി പ്രവര്‍ത്തിക്കുന്ന മികച്ച സ്മാര്‍ട്ട് സ്റ്റേഷനുകള്‍ യാഥാര്‍ഥ്യമാകും. റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍നവീകരണത്തിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും സാമ്പത്തിക വളര്‍ച്ച വര്‍ധിക്കുകയും വഴി സമ്പദ്‌വ്യവസ്ഥയില്‍ പല തരത്തിലുള്ള പരിവര്‍ത്തനങ്ങള്‍ സാധ്യമാകും.

ലളിതവല്‍കരിക്കപ്പെട്ട നടപടിക്രമങ്ങളിലൂടെയും വിവിധ ബിസിനസ് മാതൃകകള്‍ അവലംബിച്ചും 99 വര്‍ഷം വരെയുള്ള നീണ്ട പാട്ടക്കാലാവധി അനുവദിച്ചും ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡി(ഐ.ആര്‍.എസ്.ഡി.സി.)നെ നോഡല്‍ ഏജന്‍സിയും പ്രധാന പദ്ധതി വികസന ഏജന്‍സിയും ആയി നിയമിച്ചുകൊണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ പുനര്‍നവീകരിക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. ഇതുവഴി വലിയതോതില്‍ ആധുനികവല്‍ക്കണവും ലോകോത്തര നിലവാരമുള്ള അടിസ്ഥാനസൗകര്യവും ഉറപ്പാക്കപ്പെടും.
സ്റ്റേഷനുകളിലും പരിസരത്തുമുള്ള ഭൂമിയും അന്തരീക്ഷവും വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കുക വഴി രാജ്യത്താകമാനമുള്ള പ്രധാന സ്റ്റേഷനുകള്‍ പുനര്‍നവീകരിക്കാനാണു പദ്ധതി. ഇതിലൂടെ യാത്രക്കാര്‍ക്കു ലോകോത്തര നിലവാരമുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കാനും കൂടുതല്‍ വരുമാനം നേടിയെടുക്കാനും സാധിക്കും എന്നതോടൊപ്പം റെയില്‍വേ മന്ത്രാലയത്തിന് ഏറ്റവും കുറഞ്ഞ ചെലവില്‍ ഒരുകൂട്ടം സ്റ്റേഷനുകള്‍ ആധുനികവല്‍കരിക്കാന്‍ സാധിക്കും എന്ന നേട്ടവും ഉണ്ട്. അതിലുപരി, രാജ്യത്താകമാനമുള്ള റെയില്‍വേ സ്റ്റേഷനുകള്‍ പുനര്‍നവീകരിക്കുന്നതു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്തുകയും വഴി സമ്പദ്‌വ്യവസ്ഥയില്‍ പല തരത്തില്‍ പ്രതിഫലിക്കുകയും ചെയ്യും. 
ഇത് റെയില്‍വേ യാത്രക്കാര്‍ക്കും വ്യവസായത്തിനും വലിയ തോതില്‍ ഗുണകരമാകും. യാത്രക്കാര്‍ക്കു രാജ്യാന്തര റെയില്‍വേ ടെര്‍മിനലുകളില്‍ ലഭ്യമാകുന്നതിനു തുല്യമായ സൗകര്യങ്ങള്‍ ലഭിക്കുകയും പദ്ധതിയുടെ ഫലമായി പ്രാദേശികമായി കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. 
പശ്ചാത്തലം:
45 വര്‍ഷത്തേക്കു പാട്ടത്തിനു നല്‍കിയും മന്ത്രിസഭ അംഗീകരിച്ച വഴികള്‍ അവലംബിച്ചും എ വണ്‍, എ വിഭാഗങ്ങളില്‍പ്പെട്ട സ്റ്റേഷനുകള്‍ സോണല്‍ റെയില്‍വേകള്‍ വഴി നവീകരിക്കുന്നതിനുള്ള തീരുമാനം 2015 ജൂണ്‍ 24നു മന്ത്രിസഭ അംഗീകരിച്ചതാണ്. എന്നാല്‍ ലേലം ഏറ്റെടുക്കാന്‍ ആരും താല്‍പര്യം കാണിച്ചില്ല. നവീകരണ പ്രവൃത്തി ചെയ്യുന്നവരുമായും നിക്ഷേപകരുമായും മറ്റു ബന്ധപ്പെട്ടവരുമായും നടത്തിയ ചര്‍ച്ചകളില്‍ കൂടുതല്‍ പേര്‍ക്ക് ഉപ പാട്ടങ്ങള്‍, ലളിതവല്‍ക്കരിക്കപ്പെട്ട ലേല നടപടികള്‍ തുടങ്ങിയ തടസ്സങ്ങള്‍ ആവര്‍ത്തിച്ച് ഉന്നയിക്കപ്പെട്ടു. അതോടെ, ഈ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതും അനുയോജ്യമായ ഘടനാപരമായ മാറ്റം നടപടിക്രമങ്ങളിലും വ്യവസ്ഥകളിലും വരുത്തിക്കൊണ്ടുള്ളതും നടപ്പാക്കാനുള്ള പ്രത്യേക ഏജന്‍സി(ഐ.ആര്‍.എസ്.ഡി.സി.)ക്കു കീഴിലുള്ളതുമായ പുതുക്കിയതും ലളിതവുമായ പദ്ധതി രൂപകല്‍പന ചെയ്യുകയാണ് ഉണ്ടായത്.