Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലതാ മങ്കേഷ്‌കറെ അവരുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തിൽ അവരെ അനുസ്മരിച്ചു.

അയോധ്യയിലെ ഒരു ചൗക്കിന് ലതാ ദീദിയുടെ പേരിടുമെന്നും ശ്രീ മോദി അറിയിച്ചു.  ഇത് ഇന്ത്യയിലെ ഏറ്റവും മഹത്തായ ബിംബങ്ങളിലൊന്നിനുള്ള ഉചിതമായ ആദരാഞ്ജലിയാണെന്നും അദ്ദേഹം  പറഞ്ഞു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“ലതാ ദീദിയെ അവരുടെ  ജന്മവാർഷികത്തിൽ ഓർക്കുന്നു. ഒരുപാട് കാര്യങ്ങൾ ഞാൻ ഓർക്കുന്നു…   വളരെയധികം സ്‌നേഹം ചൊരിയുന്ന  അവരുടെ അസംഖ്യം ഇടപെടലുകൾ. ഇന്ന് അയോധ്യയിലെ ഒരു ചൗക്കിന് അവരുടെ  പേരിടാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്.  ഇത് ഇന്ത്യയിലെ ഏറ്റവും മഹത്തായ ബിംബങ്ങളിലൊന്നിനുള്ള ഉചിതമായ ആദരാഞ്ജലിയാണ്.”

*****

-ND-