Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റോമൻ കത്തോലിക്കാ സഭയുടെ കർദിനാളായി ജോർജ് ജേക്കബ് കൂവക്കാടിനെ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതിൽ ആഹ്ലാദിക്കുന്നു: പ്രധാനമന്ത്രി


റോമൻ കത്തോലിക്കാ സഭയുടെ കർദിനാളായി ജോർജ് ജേക്കബ് കൂവക്കാടിനെ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതിൽ ആഹ്ലാദമുണ്ടെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

“ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷവും അഭിമാനവും പകരുന്ന കാര്യമാണിത്!

റോമൻ കത്തോലിക്കാ സഭയുടെ കർദിനാളായി ജോർജ് ജേക്കബ് കൂവക്കാടിനെ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതിൽ സന്തോഷിക്കുന്നു.

കർത്താവായ യേശുക്രിസ്തുവിന്റെ അടുത്ത അനുയായി എന്ന നിലയിൽ മനുഷ്യരാശിയുടെ സേവനത്തിനായി ജീവിതം ഉഴിഞ്ഞുവച്ചിട്ടുള്ള വ്യക്തിയാണു കർദിനാൾ കൂവക്കാട്. അദ്ദേഹത്തിന്റെ ഭാവി ഉദ്യമങ്ങൾക്ക് എന്റെ ആശംസകൾ. @Pontifex” – എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചു.

 

***

NK