റോക്ക് ഫോസ്‌ഫേറ്റും എം.ഒ.പിയും ഖനനം ചെയ്ത് ഉപയോഗപ്പെടുത്തുന്നതിനും ഫോസ്‌ഫോറിക് ആസിഡ്, ഡി.എ.പി., എന്‍.പി.കെ വളങ്ങള്‍ എന്നിവ ഉല്‍പാദിപ്പിക്കാന്‍ ജോര്‍ദാനില്‍ സൗകര്യമൊരുക്കുന്നതിനുമായി ഇന്ത്യയും ജോര്‍ദാനുമായുള്ള ധാരണാപത്രത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
ഇടതടവില്ലാതെ അസംസ്‌കൃതവസ്തുക്കള്‍, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവ ലഭ്യമാക്കുകയും രാജ്യത്തിന് ആവശ്യമായിടത്തോളം പി ആന്‍ഡ് കെ വളങ്ങള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുകയും ചെയ്യുന്നുണ്ടെന്നു ഉറപ്പുവരുത്താന്‍ ധാരണാപത്രം സഹായകമാകും.
ഉല്‍പന്നങ്ങള്‍ മുഴുവനും ഇന്ത്യക്കു ലഭിക്കുന്നവിധമുള്ള ദീര്‍ഘകാല കരാറും ഇതില്‍ ഉള്‍പ്പെടും.