ന്യൂഡല്‍ഹി; 2024 ഒക്‌ടോബര്‍ 03
റെയില്‍വേ ജീവനക്കാരുടെ മികച്ച പ്രകടനത്തെ മാനിച്ച്, 11,72,240 റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ പി.എല്‍.ബിയായി 2028.57 കോടിരൂപ നല്‍കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
ട്രാക്ക് പരിപാലകര്‍, ലോക്കോ പൈലറ്റുമാര്‍, ട്രെയിന്‍ മാനേജര്‍മാര്‍ (ഗാര്‍ഡുകള്‍), സ്‌റ്റേഷന്‍ മാസ്റ്റര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ടെക്നീഷ്യന്‍മാര്‍, സാങ്കേതിക സഹായികള്‍, പോയിന്റ്സ്മാന്‍, മിനിസ്റ്റീരിയല്‍ സ്റ്റാഫ്, മറ്റ് ഗ്രൂപ്പ് സി ജീവനക്കാര്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ റെയില്‍വേ ജീവനക്കാര്‍ക്കാണ് ഈ തുക നല്‍കുന്നത്. റെയില്‍വേയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്നതിന് റെയില്‍വേ ജീവനക്കാരെ പ്രചോദിപ്പിക്കുന്നതിനുള്ള ഒരു പ്രോത്സാഹനമായാണ് പി.എല്‍.ബി നല്‍കുന്നത്.
ഓരോ വര്‍ഷവും ദുര്‍ഗാ പൂജ/ദസറ അവധിക്ക് മുമ്പാണ് അര്‍ഹരായ റെയില്‍വേ ജീവനക്കാര്‍ക്കുള്ള പി.എല്‍.ബി തുക നല്‍കുന്നത്. ഈ വര്‍ഷവും ഏകദേശം 11.72 ലക്ഷം നോണ്‍ ഗസറ്റഡ് റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ പി.എല്‍.ബി തുക നല്‍കും.
അര്‍ഹതയുള്ള ഒരു റെയില്‍വേ ജീവനക്കാരന് 78 ദിവസത്തേക്ക് നല്‍കാവുന്ന പരമാവധി തുക 17,951/ രൂപയാണ്. ട്രാക്ക് പരിപാലകര്‍, ലോക്കോ പൈലറ്റുമാര്‍, ട്രെയിന്‍ മാനേജര്‍മാര്‍ (ഗാര്‍ഡുകള്‍), സ്‌റ്റേഷന്‍ മാസ്റ്റര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ടെക്നീഷ്യന്‍മാര്‍, സാങ്കേതിക സഹായികള്‍, പോയിന്റ്സ്മാന്‍, മിനിസ്റ്റീരിയല്‍ സ്റ്റാഫ്, മറ്റ് ഗ്രൂപ്പ് സി ജീവനക്കാര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങള്‍ക്ക് മുകളില്‍ പറഞ്ഞ തുക നല്‍കും.
റെയില്‍വേ 2023-2024 വര്‍ഷത്തില്‍ റെയില്‍വേയുടെ പ്രകടനം വളരെ മികച്ചതായിരുന്നു. 1588 ദശലക്ഷം ടണ്‍ ചരക്ക് കയറ്റി റെക്കാര്‍ഡിടുകയും ഏകദേശം 6.7 ബില്യണ്‍ യാത്രക്കാരെ വഹിച്ചുകൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്.
ഈ റെക്കോര്‍ഡ് പ്രകടനത്തിന് നിരവധി ഘടകങ്ങള്‍ സംഭാവന നല്‍കിയിട്ടുണ്ട്. ഗവണ്‍മെന്റ് റെയില്‍വേയില്‍ നിവേശിപ്പിച്ച റെക്കോഡ് കാപെക്സ് കാരണം അടിസ്ഥാന സൗകര്യങ്ങളിലുണ്ടായ പുരോഗതി, പ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമത, മികച്ച സാങ്കേതികവിദ്യ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.
***