Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റുപേ ഡെബിറ്റ് കാര്‍ഡുകളും കുറഞ്ഞ മൂല്യമുള്ള ബിം-യു.പി.ഐ ഇടപാടുകളും (പി.2എം) പ്രോത്സാഹിപ്പിക്കുന്നനായുള്ള പ്രോത്സാഹന ആനുകൂല്യ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം


രാജ്യത്ത് റുപേയ് ഡെബിറ്റ് കാര്‍ഡുകളും കുറഞ്ഞ മൂല്യമുള്ള (2,000 രൂപ വരെ)യുള്ള ബിം-യു.പി.ഐ ഇടപാടുകളും (വ്യക്തികളില്‍ നിന്ന് വ്യാപാരികളിലേക്ക് -പി 2 എം) പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ആനുകൂല്യ പ്രോത്സാഹന പദ്ധതിക്ക് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

പദ്ധതിക്ക് കീഴില്‍, റുപേ ഡെബിറ്റ് കാര്‍ഡുകളിലൂടെയും കുറഞ്ഞ മൂല്യമുള്ള ബീംയു.പി.ഐ പേയ്‌മെന്റുകളിലൂടെയും നടത്തുന്ന ഇടപാടുകളുടെ മൂല്യത്തിന്റെ (പി2എം) ശതമാനം (പി 2എം) അത് ഏറ്റെടുക്കുന്ന ബാങ്കുകള്‍ക്ക് പ്രോത്സാഹനമായി ഗവണ്‍മെന്റ് നല്‍കും. 2021 ഏപ്രില്‍ ഒന്നുമുതല്‍ ഒരു വര്‍ഷത്തേക്ക് 1,300 കോടി രൂപയാണ് ഇതിനുള്ള സാമ്പത്തികവിഹിതമായി കണക്കാക്കിയിരിക്കുന്നത്.

ശക്തമായ ഡിജിറ്റല്‍ ഇടപാട് പരിസ്ഥിതി കെട്ടിപ്പടുക്കുന്നതിനും ജനസംഖ്യയുടെ എല്ലാ മേഖലകളിലും ജനവിഭാഗങ്ങളിലുടനീളമവും റുപേയ് ഡെബിറ്റ് കാര്‍ഡ്, ബിംയു.പി.ഐ ഡിജിറ്റല്‍ ഇടപാടുകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ കൂടുതല്‍ ആഴത്തിലാക്കുന്നതിനും ആര്‍ജ്ജിത ബാങ്കുകളെ ഈ പദ്ധതി സഹായിക്കും.
ഔപചാരിക ബാങ്കിംഗ്, ധനകാര്യ സംവിധാനത്തിന് പുറത്തുള്ള, ബാങ്കിംഗ് മേഖലയുമായി ബന്ധമില്ലാത്ത, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് ഡിജിറ്റല്‍ ഇടപാടുകളില്‍ ഏര്‍പ്പെടാനും ഇത് സഹായിക്കും.

ഇന്ന് ലോകത്തിലെ ഏറ്റവും കാര്യക്ഷമമായ പേയ്‌മെന്റ് വിപണികളിലൊന്നാണ് ഇന്ത്യ . കേന്ദ്ര ഗവണ്‍മെന്റിന്റെ മുന്‍കൈകളുടെയും ഡിജിറ്റല്‍ പേയ്‌മെന്റ് പരിസ്ഥിതിയിലെ വിവിധ വിഭാഗക്കാരുടെ നൂതനാശയങ്ങളുടെയും ഫലമാണ്. ഈ അഭിവൃദ്ധി. ഫിന്‍ടെക് മേഖലയില്‍ ഗവേഷണത്തിനും വികസനത്തിനും നവീകരണത്തിനും ഈ പദ്ധതി കൂടുതല്‍ ഉത്തേജനം നല്‍കുകയും കൂടാതെ രാജ്യത്തിലെ വിവിധ ഭാഗങ്ങളില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ ആഴത്തിലാക്കാന്‍ ഗവണ്‍മെന്റിനെ സഹായിക്കുകയും ചെയ്യും.

പശ്ചാത്തലം:
രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കൂടുതല്‍ ഉത്തേജനം നല്‍കുന്നതിനായി ഗവണ്‍മെന്റിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് (സാമ്പത്തികവര്‍ഷം 2021-22) അനുസൃതമായാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

***