Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റിപ്പബ്ലിക് ഓഫ് പോളണ്ടിന്റെ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

റിപ്പബ്ലിക് ഓഫ് പോളണ്ടിന്റെ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


റിപ്പബ്ലിക്ക് ഓഫ് പോളണ്ടിന്റെ പ്രധാനമന്ത്രി ആദരണീയനായ ഡൊണള്‍ഡ് ടസ്‌ക്കുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വാഴ്‌സോയില്‍ ഇന്ന് കൂടിക്കാഴ്ച നടത്തി. ഫെഡറല്‍ ചാന്‍സലറിയില്‍ എത്തിയ പ്രധാനമന്ത്രിയെ പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌ക് സ്വീകരിക്കുകയും ആചാരപരമായ സ്വീകരണം നല്‍കുകയും ചെയ്തു.

ഇരുനേതാക്കളും തമ്മില്‍ നിയന്ത്രിതവും പ്രതിനിധിതലവുമായ രൂപത്തിലുള്ള ചര്‍ച്ചകള്‍ നടന്നു. ഇന്ത്യ-പോളണ്ട് ബന്ധത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, ഈ ബന്ധത്തെ ഒരു തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്താന്‍ നേതാക്കള്‍ തീരുമാനിച്ചു. വ്യാപാരവും നിക്ഷേപവും, ശാസ്ത്രവും സാങ്കേതികവിദ്യയും, പ്രതിരോധവും സുരക്ഷയും, സാംസ്‌കാരിക സഹകരണം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയുള്‍പ്പെടെ ഉഭയകക്ഷി പങ്കാളിത്തത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുള്ള വിശാലമായ ചര്‍ച്ചകളില്‍ അവര്‍ ഏര്‍പ്പെട്ടു. ഭക്ഷ്യസംസ്‌കരണം, നഗര അടിസ്ഥാന സൗകര്യങ്ങള്‍, ജല-ഖരമാലിന്യ സംസ്‌കരണം, വൈദ്യുത വാഹനങ്ങള്‍, ഹരിത ഹൈഡ്രജന്‍, പുനരുപയോഗ ഊര്‍ജ്ജം, നിര്‍മ്മിത ബുദ്ധി, ഖനനവും ശുദ്ധമായ സാങ്കേതികവിദ്യകളും തുടങ്ങിയ മേഖലകളില്‍ സാമ്പത്തിക, വ്യാപാര സഹകരണത്തിന് കാര്യമായ അവസരങ്ങള്‍ ലഭ്യമാണെന്ന് ഇരു നേതാക്കളും സമ്മതിച്ചു.

ജനങ്ങള്‍ തമ്മിലുള്ള ബന്ധവും സാംസ്‌കാരിക ബന്ധവും ആഴത്തിലാക്കേണ്ടതിന്റെ പ്രാധാന്യത്തിന് നേതാക്കള്‍ അടിവരയിട്ടു. ഇക്കാര്യത്തില്‍ ജാംനഗര്‍ മഹാരാജാവിന്റെയും കോലാപ്പൂരിലെ രാജകുടുംബത്തിന്റെയും ഉദാരത അടിസ്ഥാനമാക്കി ഇരു രാജ്യങ്ങളും തമ്മിലുള്ള അതുല്യമായ ബന്ധവും അവര്‍ ഉയര്‍ത്തിക്കാട്ടി.

യുക്രൈനിലെയും പശ്ചിമേഷ്യയിലെയും സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെ പരസ്പര താല്‍പ്പര്യമുള്ള പ്രധാന പ്രാദേശിക, ആഗോള വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ച ചെയ്തു. ഐക്യരാഷ്്രടസഭയുടെയും മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളുടെയും പരിഷ്‌കരണത്തിലും, കാലാവസ്ഥാ വ്യതിയാനം, തീവ്രവാദം ഉയര്‍ത്തുന്ന ഭീഷണികള്‍ എന്നിവയിലുള്ള വീക്ഷണങ്ങളും അവര്‍ കൈമാറി.

ഇന്ത്യ-പോളണ്ട് തന്ത്രപരമായ പങ്കാളിത്തം നടപ്പിലാക്കുന്നതിനുള്ള ഒരു സംയുക്ത പ്രസ്താവനയും പ്രവര്‍ത്തന പദ്ധതിയും (2024-2028) യോഗത്തിന് ശേഷം പുറത്തിറക്കി.

-NS-