കേന്ദ്ര പൊതുമേഖല സംരംഭമായ റിച്ചാര്‍ഡ്‌സണ്‍ & ക്രൂദ്ദാസ് ലിമിറ്റഡിനെ (1962) വ്യവസായ ധനകാര്യ പുനസംഘടനാ ബോര്‍ഡിന്റെ അധികാര പരിധിയില്‍ നിന്ന് പുറത്തുകൊണ്ടുവരുന്നതിനുള്ള കേന്ദ്ര ഘനവ്യവസായ വകുപ്പിന്റെ നിര്‍ദ്ദേശത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അനുമതി നല്‍കി. കമ്പനിക്ക് കേന്ദ്ര ഗവണ്‍മെന്റ് നല്‍കിയ 101.78 കോടി രൂപയുടെ വായ്പയും അതിന്റെ പലിശയായ 424.81 കോടി രൂപയും ഓഹരിയാക്കി മാറ്റും.
കമ്പനിയുടെ നാഗപൂര്‍, ചെന്നൈ യൂണിറ്റുകളിലെ ഓഹരി വിറ്റഴിക്കലിനും കമ്പനിയുടെ മുബൈയിലെ പ്രവര്‍ത്തനങ്ങള്‍ മറ്റെവിടേയ്‌ക്കെങ്കിലും മാറ്റുന്നതിനും മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. കമ്പനിയിലെ മുബൈയില്‍ ഭൂമി പാട്ട വ്യവസ്ഥയില്‍ നിന്ന് മാറ്റി ഗവണ്‍മെന്റിന്റെ മാര്‍ഗ നിര്‍ദ്ദേശപ്രകാരം ഫലപ്രദമായി ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.