Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റാഞ്ചിയില്‍ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയും സിക്കിമിലെ പാക്യോങ്ങില്‍ വിമാനത്താവളവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും


2018 സെപ്റ്റംബര്‍ 23നു ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന(പി.എം.ജെ.എ.വൈ.)യുടെ ഉദ്ഘാടനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിക്കും. ഈ പദ്ധതി പ്രകാരം അഞ്ചു ലക്ഷം രൂപയുടെ വീതമുള്ള ചികില്‍സ പ്രതിവര്‍ഷം പത്തു കോടിയിലേറെ കുടുംബങ്ങള്‍ക്കു ലഭിക്കും. പി.എം.ജെ.എ.വൈ. പ്രദര്‍ശനം പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഗുണഭോക്താക്കളെ തിരിച്ചറിയില്‍, ഇ-കാര്‍ഡ് നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയെന്ന് അദ്ദേഹത്തിനു മുന്നില്‍ അവതരിപ്പിക്കപ്പെടും. ഛയ്ബാസ, കോഡേര്‍മ എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളജുകളുടെ തറക്കല്ലിടലും ഇതേ ചടങ്ങില്‍ പ്രധാനമന്ത്രി നിര്‍വഹിക്കും. പത്ത് ആരോഗ്യ, ക്ഷേമകേന്ദ്രങ്ങള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. സിക്കിമിലെ ഗാങ്‌ടോക്കിലേക്കു തിരിക്കുംമുമ്പ് പ്രധാനമന്ത്രി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. സിക്കിം സംസ്ഥാനത്തെ വ്യോമയാനഭൂപടത്തില്‍ രേഖപ്പെടുത്തുന്ന പാക്യോങ് വിമാനത്താവളം സെപ്റ്റംബര്‍ 24നു പാക്യോങ്ങില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഹിമാലയന്‍ സംസ്ഥാനത്തിലെ കണക്റ്റിവിറ്റി വര്‍ധിക്കുന്നതിനൊപ്പം വിനോദസഞ്ചാരം മെച്ചപ്പെടുന്നതിനും വിമാനത്താവളം സഹായകമാകും. പാക്യോങ് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി മുമ്പാകെ വിമാനത്താവളത്തെക്കുറിച്ചും ടെര്‍മിനല്‍ കെട്ടിടത്തെക്കുറിച്ചും വിശദീകരിക്കപ്പെടും. പാക്യോങ് വിമാനത്താവളത്തിന്റെ ഉദ്ഘാടനഫലകം അദ്ദേഹം അനാച്ഛാദനം ചെയ്യും. തുടര്‍ന്നു പ്രധാനമന്ത്രി പൊതുയോഗത്തെ അഭിസംബോധന ചെയ്യും.