Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റഷ്യ -ഇന്ത്യ -ചൈന ത്രികക്ഷി ചർച്ച


പ്രധാനമന്ത്രി മോദി , റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ വി . പുടിൻ , ചൈനീസ് പ്രസിഡന്റ് സീ ജിങ്‌പിങ് എന്നിവർ ഇന്ന് ബ്യൂനോസ്‌ എയർസിൽ  ഒരു ത്രികക്ഷി  യോഗം ചേർന്നു .

മൂന്ന് രാഷ്ട്രങ്ങളും തമ്മിൽ വർദ്ധിച്ച ആശയവിനിമയം  പ്രോത്സാഹിപ്പിക്കുന്നതിനും, അന്താരാഷ്ട്ര വേദികളിൽ പരസ്പര സഹകരണം വിപുലപ്പെടുത്തുന്നതും  സംബന്ധിച്ച കാഴ്ചപ്പാടുകൾ മൂന്ന്  നേതാക്കളും പങ്ക് വച്ചു. 

 ഐക്യരാഷ്ട്ര സഭ, ലോക വ്യാപാര സംഘടനാ , എന്നിവ പോലത്തെ സുസ്ഥാപിത  സ്ഥാപനങ്ങളും , നവ ആഗോള ധനകാര്യ സ്ഥാപനങ്ങളും പോലത്തെ , ലോകത്തിന് ഗുണം ചെയ്ത ബഹുതല സ്ഥാപനങ്ങളും  പരിഷ്‌ക്കരിക്കേണ്ടതിന്റെയും ശക്തിപ്പെടുത്തുന്നതിന്റെയും പ്രാധാന്യത്തെ കുറിച്ചു അവർ യോജിപ്പ്  പ്രകടിപ്പിച്ചു. 
ആഗോള വളർച്ചയ്ക്കും, സമൃദ്ധിക്കും ഒരു തുറന്ന ലോക  സമ്പദ്ഘടനയും , ഒരു ബഹുതല വ്യാപാര  സംവിധാനത്തിന്റെ പ്രയോജനങ്ങൾ  അവർ എടുത്തു പറഞ്ഞു. 

അന്താരാഷ്‌ട്ര, മേഖലാ സമാധാനവും ഭദ്രതയും സംയുക്തമായി പരിപോഷിപ്പിക്കുന്നതിന്  , ബ്രിക്സ്, എസ്സ്  സി ഓ , ഇ എ എസ്സ് മുതലായ സംവിധാനങ്ങൾ മുഖേന സഹകരണം  ശക്തിപ്പെടുത്തുന്നതിനും , ഭീകരതയും, കാലാവസ്ഥാവ്യതിയാനവും പോലുള്ള രാജ്യാന്തര വെല്ലുവിളികൾ നേരിടുന്നതിനും, എല്ലാ  ഭിന്നതകൾക്കും  സമാധാനപരമായ  പരിഹാരം കാണുന്നത് പ്രോത്സാഹിപ്പിക്കാനും  സ്ഥിരമായ കൂടിയാലോചനകൾ  നടത്താൻ മൂന്ന്  നേതാക്കളും യോജിപ്പിലെത്തി. 

 ആർ ഐ സി  രൂപ ഘടനയിലുള്ള  സഹകരണത്തിന്റെ പ്രാധാന്യം അംഗീകരിച്ച  മൂന്ന്  നേതാക്കളും  , ഇത്തരം ത്രികക്ഷി സമ്മേളനങ്ങൾ  ബഹുമുഖ വേളകളിൽ  നടത്താനും തീരുമാനിച്ചു .