Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റഷ്യയിലേക്ക് പുറപ്പെടും മുമ്പ് പ്രധാനമന്ത്രിയെ നടത്തിയ പ്രസ്താവന


പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ റഷ്യന് സന്ദര്ശനത്തിന് ഞാന് ഇന്ന് തുടക്കമിടുകയാണ്. ഈ സന്ദര്ശനത്തിന്റെ പരിണതഫലത്തെ കുറിച്ച് എനിക്ക് വളരെയധികം ശുഭാപ്തി വിശ്വാസമുണ്ട്. ദശകങ്ങളായി റഷ്യയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള അടുത്ത ബന്ധത്തിന് ചരിത്രം സാക്ഷിയാണ്. ലോകത്തെ ഇന്ത്യയുടെ അമൂല്യ സുഹൃത്തുക്കളില് ഒന്നാണ് റഷ്യ. 2001 ലേക്ക് എന്റെ മനസ്സ് പോവുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതല ഏറ്റെടുത്ത ഉടനേ അടല്ജിയുടെ റഷ്യന് യാത്രയില് ഞാന് അനുഗമിച്ചിരുന്നു. ഇന്നും തുടരുന്ന ഇന്ത്യാ-റഷ്യ വാര്ഷിക ഉച്ചകോടിയുടെ ആരംഭം അതായിരുന്നു.

സാമ്പത്തികം, ഊര്ജ്ജം, സുരക്ഷ എന്നീ മേഖലകളില് ഇന്ത്യയും റഷ്യയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താന് എന്റെ സന്ദര്ശനം വഴിയൊരുക്കും. ശാസ്ത്ര സാങ്കേതിക വിദ്യ, ഖനനം തുടങ്ങിയ മേഖലകളിലും സഹകരണം വര്ദ്ധിപ്പിക്കണമെന്നുണ്ട്. ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാര ബന്ധം മുമ്പേത്തെക്കാള് വര്ദ്ധിക്കുന്നത് നമ്മുടെ രണ്ട് രാജ്യങ്ങളിലെ ജനങ്ങള്ക്ക് മാത്രമല്ല ലോകത്തിന് തന്നെ ഗുണകരമാകും.
പ്രസിഡന്റ് പുടിനുമായുള്ള വിപുലമായ ചര്ച്ചകള്ക്കും ഈ സന്ദര്ശനം വഴിയൊരുക്കും. ഇന്ത്യയില് നിക്ഷേപം ഇറക്കുന്നതിന് ക്ഷണിക്കുന്നതിനായി റഷ്യന് ബിസിനസ്സുകാരുമൊത്തു കൂടിക്കാഴ്ചയും ഉണ്ടാകും. ‘ഫ്രണ്ട്സ് ഓഫ് ഇന്ത്യ’ പരിപാടിയിലും ഞാന് സംബന്ധിക്കും.

നമ്മുടെ രണ്ട് രാജ്യങ്ങളിലെയും ജനതകള് തമ്മില് നിലവിലുള്ള കരുത്തുറ്റ ബന്ധത്തെ കൂടുതല് ഊട്ടിയുറപ്പിക്കുന്നതാകും ഈ സന്ദര്ശനമെന്ന് എനിക്ക് തീര്ച്ചയുണ്ട്.