Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റഷ്യയിലേക്കു പുറപ്പെടുംമുമ്പ് പ്രധാനമന്ത്രി പുറപ്പെടുവിച്ച പ്രസ്താവന


റഷ്യാ സന്ദര്‍ശനത്തിനു മുന്നോടിയായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറത്തിറക്കിയ പ്രസ്താവന:

‘സൗഹൃദഭാവമുള്ള റഷ്യന്‍ ജനതയ്ക്ക് ആശംസകള്‍. നാളെ നടത്തുന്ന സോച്ചി സന്ദര്‍ശനവും പ്രസിഡന്റ് പുടിനുമായുള്ള കൂടിക്കാഴ്ചയും പ്രതീക്ഷാപൂര്‍വമാണു ഞാന്‍ നോക്കിക്കാണുന്നത്. അദ്ദേഹത്തെ കാണുക എന്നത് ആഹ്ലാദകരമാണ്.

പ്രസിഡന്റ് പുടിനുമായുള്ള ചര്‍ച്ചകള്‍ ഇന്ത്യയും റഷ്യയുമായുള്ള പ്രത്യേകവും സവിശേഷവുമായ തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.’

****