വിവിധ 16 റഷ്യന്‍ പ്രവിശ്യാ ഗവര്‍ണര്‍മാരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശയവിനിമയം നടത്തി.
ഇരു രാജ്യങ്ങളിലെയും പ്രവിശ്യകളും മേഖലകളും തമ്മിലുള്ള ബന്ധം ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതില്‍ നിര്‍ണായകാണെന്ന തന്റെ വീക്ഷണം പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, 2001ല്‍ റഷ്യയിലെ അസ്ത്രാഖാന്‍ പ്രവിശ്യ സന്ദര്‍ശിച്ച ഓര്‍മകള്‍ അദ്ദേഹം പങ്കുവെച്ചു.
തങ്ങളുടെ പ്രവിശ്യകളും ഇന്ത്യയുമായുള്ള ഇടപഴകലും ജനങ്ങള്‍ തമ്മിലുള്ള ബന്ധവും വ്യാപാരബന്ധവും മെച്ചപ്പെടുത്താനുള്ള അവസരങ്ങളെക്കുറിച്ചു ഗവര്‍ണര്‍മാര്‍ വിശദീകരിച്ചു.
അര്‍ഖാങ്‌ഗേല്‍സ്‌ക് ഒബ്ലാസ്റ്റ്, അസ്ത്രാഖാന്‍ ഒബ്ലാസ്റ്റ്, ഇര്‍കുത്സ്‌ക് മേഖല, മോസ്‌കോ മേഖല, പ്രിമോര്‍യെ പ്രദേശം, റിപ്പബ്ലിക് ഓഫ് കാമിക്യ, ടടാര്‍സ്റ്റാന്‍, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, സഖാലിന്‍ ഒബ്ലാസ്റ്റ്, സ്വെര്‍ദ്‌ലോവ്‌സ്‌ക് ഒബ്ലാസ്റ്റ്, ടോംസ്‌ക് ഒബ്ലാസ്റ്റ്, തൂല ഒബ്ലാസ്റ്റ്, ഉല്യാനോവ്‌സ്‌ക് ഒബ്ലാസ്റ്റ്, ഖബറോവ്‌സ്‌കിയ് ക്രായി, ചെല്യാബിന്‍സ്‌ക് ഒബ്ലാസ്റ്റ്, യാരോസ്ലാവ്ല്‍ ഒബ്ലാസ്റ്റ് എന്നീ പ്രവിശ്യകളിലെ ഗവര്‍ണര്‍മാരാണ് ആശയവിനിമയത്തിന് എത്തിയത്.
Governors of various Russian regions interacted with PM @narendramodi. They held talks on boosting economic & people-to-people ties. pic.twitter.com/VCZfvd5Yhn
— PMO India (@PMOIndia) June 2, 2017