റഷ്യന്‍ ഉപ പ്രധാനമന്ത്രി ഡിമിത്രി റോഗോസിന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
അദ്ദേഹം പ്രധാനമന്ത്രിയെ പ്രസിഡന്റ് പുടിന്റെ ആശംസകള്‍ അറിയിക്കുകയും ഇന്ത്യയും റഷ്യയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതിയെക്കുറിച്ചു ബോധ്യപ്പെടുത്തുകയും ചെയ്തു.
വിശ്വസിക്കാവുന്ന ദീര്‍ഘകാല സുഹൃത്താണ് റഷ്യയെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി എല്ലാ മേഖലകളിലും ഉള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താനും വികസിപ്പിക്കാനുമുള്ള പ്രസിഡന്റ് പുടിന്റെ ശ്രമങ്ങളോടു യോജിക്കുന്നതായി വ്യക്തമാക്കുകയും ചെയ്തു.
ജൂണില്‍ താഷ്‌കെന്റില്‍വെച്ചു പ്രസിഡന്റ് പുടിനെ നേരില്‍ക്കണ്ടതും ഈ മാസമാദ്യം കൂടങ്കുളം ആണവോര്‍ജ പ്ലാന്റ്-1ന്റെ സമര്‍പ്പണ വേളയില്‍ വീഡിയോ-ലിങ്കില്‍ ബന്ധപ്പെട്ടതും പ്രധാനമന്ത്രി അനുസ്മരിച്ചു. പ്രസിഡന്റ് പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussed several aspects of India-Russia ties in my meeting with Deputy PM Dmitry Rogozin. https://t.co/2jPuFLmKHu
— Narendra Modi (@narendramodi) August 20, 2016