Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

റയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ശമ്പളം ബോണസ്


റയില്‍വേ ജീവനക്കാര്‍ക്ക് 2014- 2015 കാലയളവില്‍ 78 ദിവസത്തെ വേതനം ബോണസ്സായി നല്‍കും. ഇതു സംബന്ധിച്ച നിര്‍ദേശം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. ഗസറ്റഡ് ഉദ്യോഗസ്ഥരല്ലാത്ത ഏകദേശം 12.58 ലക്ഷം റെയില്‍വേ ജീവനക്കര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ഇതിലൂടെ 1030.02 കോടി രൂപയുടെ അധിക ബാധ്യത റെയില്‍വേക്ക് ഉണ്ടാകും.

******