Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

‘റണ്‍ ഫോര്‍ റിയോ’ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു, രാജ്യത്തിനായി പരമാവധി സംഭാവന ചെയ്യണമെന്ന് അത്‌ലറ്റുകളോട് ആഹ്വാനം ചെയ്തു

ന്യൂഡെല്‍ഹിയിലെ ധ്യാന്‍ചന്ദ് ദേശീയ സ്‌റ്റേഡിയത്തില്‍ ‘റണ്‍ ഫോര്‍ റിയോ’ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു.

റിയോ ഒളിംപിക്‌സിലേക്കുള്ള ഇന്ത്യന്‍ സംഘത്തിലെ ഓരോ താരവും തങ്ങളുടെ സ്ഥാനമുറപ്പിക്കുന്നതിനായി കഠിനാധ്വാനം ചെയിതിട്ടുണ്ടെന്നും അവര്‍ക്കു രാജ്യത്തിനായി മികച്ച സംഭാവന നല്‍കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ കായികതാരങ്ങള്‍ക്കു ലോകജനതയുടെ മനസ്സുകളെ കീഴടക്കാന്‍ സാധിക്കുമെന്നും ഇന്ത്യയുടെ മഹത്വം ലോകത്തിനു മുന്നില്‍ പ്രകടമാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

2020ല്‍ നടക്കാനിരിക്കുന്ന ടോക്യോ ഒളിംപിക്‌സിനു തയ്യാറെടുക്കാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, അടുത്ത ഒളിംപിക്‌സിലേക്ക് ഓരോ ജില്ലയില്‍നിന്നും ഓരോ താരങ്ങള്‍ വീതം യോഗ്യത നേടുന്ന സ്ഥിതിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടു.

സാഹചര്യങ്ങളുമായി ഇണങ്ങുന്നതിനായി ഇപ്രാവശ്യത്തെ സംഘത്തെ നേരത്തേ അയച്ചുവെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

എല്ലാ ഒളിംപിക്‌സ് താരങ്ങള്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു. ‘കായിക മല്‍സരങ്ങള്‍ ജീവിതത്തില്‍ അനിവാര്യമായ ഒന്നാണ്. എല്ലാവരും കളിക്കുകയും പ്രതിഭ ആര്‍ജിക്കുകയും ചെയ്യട്ടെ.’ -പ്രധാനമന്ത്രി പറഞ്ഞു.

ഒളിംപിക്‌സ് ബ്രോഷര്‍ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.