Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാഷ്ട്രീയ യുവ സശാക്തീകരണ്‍ പദ്ധതി 2017-18 മുതല്‍ 2019-20 വരെ തുടരാന്‍ മന്ത്രിസഭയുടെ അനുമതി


ഇ.എഫ്.സി. ശുപാര്‍ശ പ്രകാരം 1160 കോടി രൂപയുടെ ബജറ്റ് വിഹിതത്തോടെ രാഷ്ട്രീയ യുവ സശക്തീകരണ്‍ പദ്ധതി 2017-18 മുതല്‍ 2019-20 വരെ തുടരുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. 
സവിശേഷതകള്‍:
12ാമത് എഫ്.വൈ.പി. കാലയളവില്‍ ധനമന്ത്രാലയവും നിതി ആയോഗുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ എട്ടു പദ്ധതികള്‍ രാഷ്ട്രീയ യുവ സശക്തീകരണ പദ്ധതിയുടെ കീഴിലാക്കി. ഇതു പദ്ധതികള്‍ നടപ്പാക്കുന്നതിലുള്ള ഏകോപനം സുഗമമാക്കുകയും ലഭ്യമായ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ നേട്ടം ഉണ്ടാക്കുന്നതിനു സഹായകമാവുകയും ചെയ്തു. ദേശീയ യുവജന നയം, 2014ലെ നിര്‍വചനത്തിന് അനുസൃതമായി 15-29 പ്രായവിഭാഗത്തില്‍ പെടുന്ന യുവാക്കളായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കള്‍. പദ്ധതിയില്‍ കൗമാരപ്രായക്കാര്‍ക്കായുള്ള ഘടകങ്ങള്‍ 10 മുതല്‍ 19 വരെ വയസ്സില്‍പ്പെട്ടവര്‍ക്കു സഹായകമാകും. 
രാഷ്ട്രീയ യുവ സശാക്തീകരണ പദ്ധതിയിലെ എട്ട് ഉപ പദ്ധതികള്‍:
1. നെഹ്രു യുവകേന്ദ്ര സംഘാതന്‍ (എന്‍.വൈ.കെ.എസ്.)
2. ദേശീയ യുവ കോര്‍പ്‌സ് (എന്‍.വൈ.സി.)
3. യുവാക്കള്‍ക്കും കൗമാരക്കാര്‍ക്കുമായുള്ള ദേശീയ പദ്ധതി (എന്‍.പി.വൈ.എ.ഡി.)
4. രാജ്യാന്തര സഹകരണം
5. യൂത്ത് ഹോസ്റ്റലുകള്‍ (വൈ.എച്ച്.)
6. സ്‌കൗട്ടിങ് ആന്‍ഡ് ഗൈഡിങ് സംഘടനകള്‍ക്കുള്ള സഹായം
7. ദേശീയ അച്ചടക്ക പദ്ധതി (എന്‍.ഡി.എസ്.)
8. ദേശീയ യുവ നേതൃ പദ്ധതി (എന്‍.വൈ.എല്‍.പി.)
പശ്ചാത്തലം:
യുവജനക്ഷേമ, കായിക മന്ത്രാലയം 12ാമത് പഞ്ചവല്‍സര പദ്ധതിക്കാലം മുതല്‍ നടത്തിവരുന്ന പദ്ധതിയാണ് രാഷ്ട്രീയ യുവ സശാക്തീകരണ പദ്ധതി. യുവാക്കളെ രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്കു തിരിച്ചുവിടുന്നതിനായി അവരുടെ വ്യക്തിത്വപരവും നേതൃപരവുമായ ശേഷി വര്‍ധിപ്പിക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.