ദേശീയ ഏകതാ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്ന ആദര്‍ശത്തിനായി തന്റെ ജീവിതം സമര്‍പ്പിച്ച സര്‍ദാര്‍ പട്ടേലിന് അദ്ദേഹം നിറഞ്ഞ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സര്‍ദാര്‍ പട്ടേല്‍ വെറുമൊരു ചരിത്രപുരുഷനല്ലെന്നും ഓരോ രാജ്യവാസിയുടെയും ഹൃദയത്തില്‍ ജീവിക്കുന്നയാളാണെന്നും അദ്ദേഹത്തിന്റെ ഐക്യത്തിന്റെ സന്ദേശം മുന്നോട്ട് കൊണ്ടുപോകുന്നവരാണ് ഐക്യത്തിന്റെ വിള്ളലില്ലാത്ത വികാരത്തിന്റെ യഥാര്‍ത്ഥ പ്രതീകമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും നടക്കുന്ന രാഷ്ട്രീയ ഏകതാ പരേഡുകളും ഐക്യത്തിന്റെ പ്രതിമയിലെ ചടങ്ങുകളും അതേ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ വെറുമൊരു ഭൂമിശാസ്ത്രപരമായ ഐക്യമല്ലെന്നും ആദര്‍ശങ്ങള്‍, ആശയങ്ങള്‍, നാഗരികത, സംസ്‌കാരം എന്നിവയുടെ ഉദാരമായ മാനദണ്ഡങ്ങളാല്‍ നിറഞ്ഞ രാഷ്ട്രമാണെന്നും അദ്ദേഹം പറഞ്ഞു. ‘130 കോടി ഇന്ത്യക്കാര്‍ താമസിക്കുന്ന ഈ ഭൂപ്രദേശം നമ്മുടെ ആത്മാവിന്റെയും സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും അവിഭാജ്യ ഘടകമാണ്,” അദ്ദേഹം പറഞ്ഞു.
ഏക ഇന്ത്യ എന്ന വികാരത്താല്‍ ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങളെ ശക്തിപ്പെടുത്തുന്നതിനെ പരാമര്‍ശിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള ദിശയില്‍ ഓരോ പൗരന്റെയും കൂട്ടായ പരിശ്രമത്തിന് ആഹ്വാനം ചെയ്തു. ശക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സംവേദനക്ഷമതയുള്ളതും ജാഗ്രതയുള്ളതുമായ ഇന്ത്യയാണ് സര്‍ദാര്‍ പട്ടേല്‍ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വിനയവും വികസനവും ഉള്ള ഇന്ത്യ. ‘സര്‍ദാര്‍ പട്ടേലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ബാഹ്യവും ആന്തരികവുമായ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യ പൂര്‍ണ്ണമായും പ്രാപ്തമാവുകയാണ്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 7 വര്‍ഷമായി രാജ്യത്തെ ശക്തിപ്പെടുത്താന്‍ സ്വീകരിച്ച നടപടികളെ പരാമര്‍ശിച്ച്, രാജ്യം അനാവശ്യമായ പഴയ നിയമങ്ങള്‍ ഒഴിവാക്കിയെന്നും ഐക്യത്തിന്റെ ആശയങ്ങള്‍ ശക്തിപ്പെടുത്തുകയും കണക്റ്റിവിറ്റിക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഊന്നല്‍ നല്‍കി ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ അകലങ്ങള്‍ കുറച്ചതായും പ്രധാനമന്ത്രി അറിയിച്ചു.
‘ഇന്ന്, ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്ന വികാരം ശക്തിപ്പെടുത്തുന്നു, സാമൂഹികവും സാമ്പത്തികവും ഭരണഘടനാപരവുമായ സമന്വയത്തിന്റെ ‘മഹായജ്ഞം’ നടക്കുന്നു. ജലം, ആകാശം, ഭൂമി, ബഹിരാകാശം എന്നിവയിലെ രാജ്യത്തിന്റെ നിശ്ചയദാര്‍ഢ്യവും കഴിവും അഭൂതപൂര്‍വമാണ്. ആത്മനിര്‍ഭര്‍ഭരതയുടെ പുതിയ ദൗത്യത്തിന്റെ പാതയിലേക്ക് നീങ്ങാന്‍ തുടങ്ങി. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോല്‍സവത്തില്‍ ‘എല്ലാവരുടെയും വിഷമങ്ങള്‍ക്കൊപ്പം’ എന്നത് കൂടുതല്‍ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ”ഈ ‘സ്വാതന്ത്ര്യത്തിന്റെ അമൃതമഹോല്‍സവത്തില്‍’ അഭൂതപൂര്‍വമായ വളര്‍ച്ചയും പ്രയാസകരമായ ലക്ഷ്യങ്ങളും കൈവരിച്ച് സര്‍ദാര്‍ സാഹിബിന്റെ സ്വപ്നങ്ങളുടെ ഇന്ത്യ കെട്ടിപ്പടുക്കുകയും ചെയ്യുന്നു”, അദ്ദേഹം പറഞ്ഞു. സര്‍ദാര്‍ പട്ടേലിനെ സംബന്ധിച്ചിടത്തോളം, ‘ഏകഭാരതം’ എന്നാല്‍ എല്ലാവര്‍ക്കും തുല്യ അവസരങ്ങളാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ഈ ആശയം വിശദമാക്കുകയും ‘ഏകഭാരതം സ്ത്രീകള്‍ക്കും ദലിതര്‍ക്കും ദരിദ്രര്‍ക്കും ആദിവാസികള്‍ക്കും വനവാസികള്‍ക്കും തുല്യ അവസരങ്ങള്‍ നല്‍കുന്ന ഒരു ഭാരതമാണെന്ന് പറയുകയും ചെയ്തു. പാര്‍പ്പിടവും വൈദ്യുതിയും വെള്ളവും വിവേചനമില്ലാതെ എല്ലാവര്‍ക്കും എത്തിച്ചേരാവുന്നിടത്ത്. എല്ലാവരുടെയും വിഷമങ്ങള്‍ക്കൊപ്പം എന്ന വിഷയത്തിലും രാജ്യം അത് തന്നെയാണ് ചെയ്യുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓരോ പൗരന്റെയും കൂട്ടായ പ്രയത്നത്താല്‍ പുതിയ കൊവിഡ് ആശുപത്രികളും അവശ്യ മരുന്നുകളും 100 കോടി ഡോസ് വാക്സിനുകളും സാധ്യമാക്കിയ കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ എല്ലാവരുടെയും വിഷമങ്ങള്‍ക്കൊപ്പം എന്നതിന്റെ ശക്തി പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
ഗവണ്‍മെന്റ് വകുപ്പുകളുടെ കൂട്ടായ ശക്തി പ്രയോജനപ്പെടുത്തുന്നതിനായി അടുത്തിടെ ആരംഭിച്ച പിഎം ഗതിശക്തി ദേശീയ കര്‍മപദ്ധതിയെ പരാമര്‍ശിച്ചുകൊണ്ട്, ഗവണ്‍മെന്റിനൊപ്പം ജനങ്ങളുടെ ‘ഗതിശക്തി’യും പ്രയോജനപ്പെടുത്തിയാല്‍ അസാധ്യമായി ഒന്നുമില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാല്‍, നമ്മുടെ ഓരോ പ്രവര്‍ത്തനവും വിശാലമായ ദേശീയ ലക്ഷ്യങ്ങള്‍ക്കായി പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അവരുടെ പഠന മേഖല തിരഞ്ഞെടുക്കുമ്പോഴോ ഷോപ്പിംഗ് നടത്തുമ്പോഴോ തങ്ങളുടെ വ്യക്തിപരമായ മുന്‍ഗണനകള്‍ക്കൊപ്പം ആത്മനിര്‍ഭരതയുടെ ലക്ഷ്യം നിലനിര്‍ത്തേണ്ട സമയത്തോ ഈ മേഖലയെ പ്രത്യേകമായി കണ്ടുപിടിക്കാന്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ ഉദാഹരണങ്ങള്‍ അദ്ദേഹം നല്‍കി. അതുപോലെ, വ്യവസായത്തിനും കര്‍ഷകര്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും അവരുടെ തിരഞ്ഞെടുപ്പുകള്‍ നടത്തുമ്പോള്‍ രാജ്യത്തിന്റെ ലക്ഷ്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കാന്‍ കഴിയും.
ശുചിത്വഭാരത ദൗത്യത്തിന്റെ ഉദാഹരണം പറഞ്ഞുകൊണ്ട് ഗവണ്‍മെന്റ്ജനങ്ങളുടെ പങ്കാളിത്തം രാജ്യത്തിന്റെ ശക്തിയാക്കി മാറ്റിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘ഏകഭാരതമായി’ നീങ്ങുമ്പോഴെല്ലാം നമുക്ക് വിജയം കൈവരികയും ശ്രേഷ്ഠഭാരതത്തിലേക്ക് സംഭാവന നല്‍കുകയും ചെയ്യുന്നു’, അദ്ദേഹം പറഞ്ഞു.
A tribute to the great Sardar Patel. https://t.co/P2eUmvo61n
— Narendra Modi (@narendramodi) October 31, 2021
एक भारत, श्रेष्ठ भारत के लिए जीवन का हर पल जिसने समर्पित किया, ऐसे राष्ट्र नायक सरदार वल्लभ भाई पटेल को आज देश अपनी श्रद्धांजलि दे रहा है।
— PMO India (@PMOIndia) October 31, 2021
सरदार पटेल जी सिर्फ इतिहास में ही नहीं हैं बल्कि हर देशवासी के हृदय में हैं: PM @narendramodi
भारत सिर्फ एक भौगोलिक इकाई नहीं है बल्कि आदर्शों, संकल्पनाओं, सभ्यता-संस्कृति के उदार मानकों से परिपूर्ण राष्ट्र है।
— PMO India (@PMOIndia) October 31, 2021
धरती के जिस भू-भाग पर हम 130 करोड़ से अधिक भारतीय रहते हैं, वो हमारी आत्मा का, हमारे सपनों का, हमारी आकांक्षाओं का अखंड हिस्सा है: PM @narendramodi
सरदार पटेल हमेशा चाहते थे कि, भारत सशक्त हो, समावेशी भी हो, संवेदनशील हो और सतर्क भी हो, विनम्र हो, विकसित भी हो।
— PMO India (@PMOIndia) October 31, 2021
उन्होंने देशहित को हमेशा सर्वोपरि रखा।
आज उनकी प्रेरणा से भारत, बाहरी और आंतरिक, हर प्रकार की चुनौतियों से निपटने में पूरी तरह से सक्षम हो रहा है: PM @narendramodi
आज़ाद भारत के निर्माण में सबका प्रयास जितना तब प्रासंगिक था, उससे कहीं अधिक आज़ादी के इस अमृतकाल में होने वाला है।
— PMO India (@PMOIndia) October 31, 2021
आज़ादी का ये अमृतकाल, विकास की अभूतपूर्व गति का है, कठिन लक्ष्यों को हासिल करने का है।
ये अमृतकाल सरदार साहब के सपनों के भारत के नवनिर्माण का है: PM @narendramodi
सरदार साहब हमारे देश को एक शरीर के रूप में देखते थे, एक जीवंत इकाई के रूप में देखते थे।
— PMO India (@PMOIndia) October 31, 2021
इसलिए, उनके 'एक भारत' का मतलब ये भी था, कि जिसमें हर किसी के लिए एक समान अवसर हों, एक समान सपने देखने का अधिकार हो: PM @narendramodi
आज से कई दशक पहले, उस दौर में भी, उनके आंदोलनों की ताकत ये होती थी कि उनमें महिला-पुरुष, हर वर्ग, हर पंथ की सामूहिक ऊर्जा लगती थी।
— PMO India (@PMOIndia) October 31, 2021
आज जब हम एक भारत की बात करते हैं तो उस एक भारत का स्वरूप क्या होना चाहिए? - एक ऐसा भारत जिसकी महिलाओं के पास एक से अवसर हों: PM
सरकार के साथ-साथ समाज की गतिशक्ति भी जुड़ जाए तो, बड़े से बड़े संकल्पों की सिद्धि कठिन नहीं है।
— PMO India (@PMOIndia) October 31, 2021
और इसलिए, आज ज़रूरी है कि जब भी हम कोई काम करें तो ये ज़रूर सोचें कि उसका हमारे व्यापक राष्ट्रीय लक्ष्यों पर क्या असर पड़ेगा: PM @narendramodi
Today, India pays homage to Sardar Patel, whose life was devoted to furthering national progress, unity and integration. pic.twitter.com/CYOjBisBgN
— Narendra Modi (@narendramodi) October 31, 2021
भारत सशक्त हो, समावेशी भी हो,
— Narendra Modi (@narendramodi) October 31, 2021
संवेदनशील हो और सतर्क भी हो,
विनम्र हो, विकसित भी हो।
सरदार पटेल ने देशहित को हमेशा सर्वोपरि रखा।
आज उनकी प्रेरणा से भारत हर प्रकार की चुनौतियों से निपटने में पूरी तरह से सक्षम हो रहा है। pic.twitter.com/pqWeKOjsot
Collective efforts have a great impact of national development.
— Narendra Modi (@narendramodi) October 31, 2021
Whenever we undertake any such effort, let us think about how it can strengthen the efforts for national transformation. pic.twitter.com/WNCXCv519G