രാഷ്ട്രപതിഭവനില്‍ ഇന്നു നടന്ന ഒരു പുസ്തകപ്രകാശന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു. ‘രാഷ്ട്പതിഭവന്‍: രാജ് മുതല്‍ സ്വരാജ് വരെ’ എന്ന പുസ്തകം രാഷ്ട്രപതിക്ക് ആദ്യപ്രതി നല്‍കി അദ്ദേഹം പ്രകാശനം ചെയ്തു. ചടങ്ങില്‍ സംസാരിക്കവേ, രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് പ്രധാനമന്ത്രി ജന്മദിനാശംസകള്‍ നേര്‍ന്നു.
താന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ആദ്യ ദിനങ്ങളില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നല്‍കിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അ്‌ദ്ദേഹം അനുസ്മരിക്കുകയും പ്രണബ് മുഖര്‍ജിയുടെ അനുഭവ പരിചയത്തില്‍ നിന്നുള്ള നേട്ടം തുടര്‍ന്നും ദീര്‍ഘകാലം രാജ്യത്തിനു ലഭിക്കുമെന്ന പ്രത്യാശിക്കുകയും ചെയ്തു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കൊപ്പം പ്രവര്‍ത്തിക്കാനും അദ്ദേഹത്തില്‍ നിന്നു പഠിക്കാനും കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രപതിഭവന്റെ ചരിത്രം, അവിടെ താമസിച്ചവരുടെ ജീവിതം, പ്രവര്‍ത്തനങ്ങള്‍ എന്നിവയേക്കുറിച്ചുള്‍പ്പെടെ വിവിധ വശങ്ങളേക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നതാണ് ഇന്ന് പ്രകാശനം ചെയ്ത മൂന്നു പുസ്ത
Attended a book release programme at Rashtrapati Bhavan & released the book 'Rashtrapati Bhavan: From Raj to Swaraj' https://t.co/xcA4844I9q pic.twitter.com/0hnBmCQhbl
— Narendra Modi (@narendramodi) December 11, 2016