Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാഷ്ട്രപതിക്കു പ്രധാനമന്ത്രി ജന്മദിനാശംസകള്‍ നേര്‍ന്നു


രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.
‘രാഷ്ട്രപതിജിക്കു പിറന്നാള്‍ ആശംസകള്‍. രാഷ്ട്രസേവനത്തിനായി സമര്‍പ്പിക്കപ്പെട്ട നീണ്ടതും ആരോഗ്യസമ്പൂഷ്ടവുമായ ജീവിതം നല്‍കി സര്‍വശക്തന്‍ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.
അധികാരമേറ്റതു മുതല്‍ ലാളിത്യം നിറഞ്ഞതും അനുകമ്പാപൂര്‍ണവുമായ ശൈലിയിലൂടെ അദ്ദേഹം രാജ്യത്തെ ജനങ്ങള്‍ക്കു പ്രിയങ്കരനായിക്കഴിഞ്ഞു. 125 കോടി ഇന്ത്യക്കാരുടെയും, അതില്‍ത്തന്നെ വിശേഷിച്ച് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ, പ്രതീക്ഷകളെ രാഷ്ട്രപതിജി വളരെ ഗൗരവത്തോടെയാണു കാണാറുള്ളതെന്നു ഞാന്‍ മനസ്സിലാക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.

***