Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്യസഭാ എംപി തിരു ഇളയരാജ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


രാജ്യസഭാ എംപി തിരു ഇളയരാജ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

പ്രശസ്തമായ റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയുമൊത്ത് ലണ്ടനിൽ അവതരിപ്പിച്ച  ഇളയരാജയുടെ ആദ്യ പാശ്ചാത്യ ക്ലാസിക്കൽ സിംഫണിയായ വാലിയന്റിനെ ശ്രീ മോദി പ്രശംസിച്ചു.സംഗീതത്തിൽ രാജ്യത്തിനുള്ളിലും, ആഗോള തലത്തിലും മാസ്ട്രോയുടെ മഹത്തായ സ്വാധീനത്തെപറ്റി പരാമർശിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ആഗോളതലത്തിൽ തന്റെ മികവിനെ പുനർനിർവചിക്കുന്ന പ്രവർത്തനങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു  ഒരു “സംഗീത ഇതിഹാസവും വഴികാട്ടിയും” ആണ് തിരു ഇളയരാജ എന്നും പറയുകയുണ്ടായി.

ശ്രീ മോദി ഒരു എക്സ് പോസ്റ്റിൽ പറഞ്ഞു;

“നമ്മുടെ സംഗീതത്തിലും സംസ്കാരത്തിലും മഹത്തായ സ്വാധീനം ചെലുത്തിയ പ്രതിഭാശാലിയായ രാജ്യസഭാ എംപി തിരു ഇളയരാജ ജിയെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ട് .

എല്ലാ അർത്ഥത്തിലും അദ്ദേഹം ഒരു വഴികാട്ടിയാണ്, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ലണ്ടനിൽ തന്റെ ആദ്യത്തെ പാശ്ചാത്യ ക്ലാസിക്കൽ സിംഫണിയായ വാലിയന്റ് അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം വീണ്ടും ചരിത്രം സൃഷ്ടിച്ചു. ലോകപ്രശസ്ത റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയുടെ അകമ്പടിയോടെയായിരുന്നു ഈ പ്രകടനം. ഈ മഹത്തായ നേട്ടം അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത സംഗീത യാത്രയിലെ മറ്റൊരു അധ്യായം കൂടി അടയാളപ്പെടുത്തുന്നു – ആഗോളതലത്തിൽ അദ്ദേഹത്തിന്റെ മികവിനെ പുനർനിർവചിക്കുന്ന ഒന്ന്.

@ilaiyaraaja”

 

 

“நாடாளுமன்ற மாநிலங்களவை உறுப்பினர் திரு இளையராஜா அவர்களை சந்தித்ததில் மகிழ்ச்சி அடைகிறேன். இசைஞானியான அவரது மேதைமை நமது இசை மற்றும் கலாச்சாரத்தில் மகத்தான தாக்கத்தை ஏற்படுத்தியுள்ளது. எல்லா வகையிலும் முன்னோடியாக இருக்கும் அவர், சில நாட்களுக்கு முன் லண்டனில் தனது முதலாவது மேற்கத்திய செவ்வியல் சிம்பொனியான வேலியண்ட்டை வழங்கியதன் மூலம் மீண்டும் வரலாறு படைத்துள்ளார். இந்த நிகழ்ச்சி, உலகப் புகழ்பெற்ற ராயல் பில்ஹார்மோனிக் இசைக்குழுவுடன் இணைந்து நடத்தப்பட்டது. இந்த முக்கியமான சாதனை, அவரது இணையற்ற இசைப் பயணத்தில் மற்றொரு அத்தியாயத்தைக் குறிக்கிறது – உலக அளவில் தொடர்ந்து மேன்மையுடன் விளங்குவதை இது எடுத்துக்காட்டுகிறது.

@ilaiyaraaja

 

 

***

NK