രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് രാജ്യസഭയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മറുപടി നൽകി. ‘വികസിത ഭാരതം’ എന്ന കാഴ്ചപ്പാട് അവതരിപ്പിച്ച് ഇരുസഭകളെയും നയിച്ചതിന് രാഷ്ട്രപതിക്കു നന്ദി പറഞ്ഞാണ് പ്രധാനമന്ത്രി മറുപടിപ്രസംഗം ആരംഭിച്ചത്.
“മുൻ കാലങ്ങളിൽ നിന്നു വ്യത്യസ്തമയി പൗരന്മാർക്ക് ശാശ്വതമായ പ്രതിവിധികളേകുകയും അവരെ ശാക്തീകരിക്കുകയുമാണ് ഞങ്ങളുടെ ഗവണ്മെന്റിന്റെ ലക്ഷ്യം”- പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് മുൻകാലങ്ങളിലും ഗവണ്മെന്റിന്റെ ഉത്തരവാദിത്വമായിരുന്നെങ്കിലും അവയ്ക്കു വ്യത്യസ്ത മുൻഗണനകളും ഉദ്ദേശ്യങ്ങളുമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “ഇന്ന് ഞങ്ങൾ പ്രശ്നങ്ങളുടെ ശാശ്വത പരിഹാരത്തിലേക്ക് നീങ്ങുകയാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു. ജലവുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ ഉദാഹരണം നൽകി, പ്രതീകാത്മകതയ്ക്കു പകരം, ജല അടിസ്ഥാന സൗകര്യങ്ങൾ, ജലപരിപാലനം, ഗുണനിലവാര നിയന്ത്രണം, ജലസംരക്ഷണം, ജലസേചന നവീകരണം എന്നിവയുടെ സമഗ്രമായ സമീപനമാണ് നടപ്പാക്കിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. സമാനമായ നടപടികൾ സ്വീകരിച്ച് സാമ്പത്തിക ഉൾപ്പെടുത്തലിലും ഡിബിടിയിലും ജൻധൻ-ആധാർ-മൊബൈൽ വഴിയും, അടിസ്ഥാന സൗകര്യ ആസൂത്രണം, നടപ്പാക്കൽ എന്നിവയിൽ പിഎം ഗതിശക്തി ആസൂത്രണ പദ്ധതി വഴിയും ശാശ്വത പരിഹാരങ്ങൾ സൃഷ്ടിച്ചു.
“ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങളുടെയും വ്യാപ്തിയുടെയും വേഗതയുടെയും പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയുടെ ശക്തിയാൽ രാജ്യത്തെ തൊഴിൽ സംസ്കാരം രൂപാന്തരപ്പെട്ടിട്ടുണ്ടെന്നും വേഗത വർധിപ്പിക്കുന്നതിലും അതിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിലും ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
“മഹാത്മാഗാന്ധി ‘ശ്രേയ്’ (അർഹത), ‘പ്രിയ’ (പ്രിയപ്പെട്ട) എന്നൊക്കെ പറയാറുണ്ടായിരുന്നു. ‘ശ്രേയ്’യുടെ (അർഹത) പാതയാണ് ഞങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്”- പ്രധാനമന്ത്രി പറഞ്ഞു. ഗവണ്മെന്റ് തെരഞ്ഞെടുത്ത പാത വിശ്രമത്തിന് മുൻഗണന നൽകുന്ന പാതയല്ലെന്നും സാധാരണക്കാരുടെ സ്വപ്നങ്ങൾ നിറവേറ്റുന്നതിനായി രാവും പകലും അക്ഷീണം പ്രയത്നിക്കുന്ന പാതയാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
‘ആസാദി കാ അമൃത് കാലി’ൽ സമ്പൂർണത കൈവരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ് ഗവണ്മെന്റ് കൈക്കൊണ്ടിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ എല്ലാ ഗുണഭോക്താക്കൾക്കും 100 ശതമാനം ആനുകൂല്യങ്ങളും എത്തിക്കാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങൾ അദ്ദേഹം ആവർത്തിച്ചു. “ഇതാണ് യഥാർത്ഥ മതേതരത്വം. ഇത് വിവേചനവും അഴിമതിയും ഇല്ലാതാക്കുന്നു”- ശ്രീ മോദി പറഞ്ഞു.
“പതിറ്റാണ്ടുകളായി ഗോത്രവർഗ സമൂഹങ്ങളുടെ വികസനം അവഗണിക്കപ്പെട്ടിരുന്നു. ഞങ്ങൾ മുൻതൂക്കം നൽകിയത് അവരുടെ ക്ഷേമത്തിനാണ്”- പ്രധാനമന്ത്രി പറഞ്ഞു. അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന കാലത്തു ഗോത്ര ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിച്ചെന്നും ഗോത്ര ക്ഷേമത്തിനായി സമഗ്രമായ ശ്രമങ്ങൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ കാർഷിക മേഖലയുടെ നട്ടെല്ല് ചെറുകിട കർഷകരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവരുടെ കരങ്ങൾക്കു കരുത്തുപകരാനാണു ഞങ്ങൾ ശ്രമിക്കുന്നത്. ചെറുകിട കർഷകർ വളരെക്കാലമായി അവഗണിക്കപ്പെടുകയായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിലവിലെ ഗവണ്മെന്റ് അവരുടെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെറുകിട കച്ചവടക്കാർക്കും കൈത്തൊഴിലാളികൾക്കും ഒപ്പം ചെറുകിട കർഷകർക്കും നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. സ്ത്രീശാക്തീകരണത്തിനായി സ്വീകരിച്ച നടപടികളെക്കുറിച്ചു വിശദീകരിച്ച പ്രധാനമന്ത്രി, ഇന്ത്യയിലെ ഒരു സ്ത്രീയുടെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ശാക്തീകരണത്തിനും അന്തസ്സ് ഉറപ്പാക്കലിനും ജീവിതം സുഗമമാക്കലിനുമുള്ള ഗവൺമെന്റിന്റെ ഉദ്യമത്തെക്കുറിച്ചും സംസാരിച്ചു.
“നമ്മുടെ ശാസ്ത്രജ്ഞരുടേയും നവീനാശയ ഉപജ്ഞാതാക്കളുടേയും വൈദഗ്ധ്യത്താൽ, ഇന്ത്യ ലോകത്തിന്റെ ഔഷധകേന്ദ്രമായി മാറുകയാണ്”- ഇന്ത്യയിലെ ശാസ്ത്രജ്ഞരെയും നവീനാശയ ഉപജ്ഞാതാക്കളെയും വാക്സിൻ നിർമ്മാതാക്കളെയും നിരാശപ്പെടുത്താൻ ചിലർ ശ്രമിച്ചപ്പോൾ ഉണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളിലേക്ക് ശ്രദ്ധ ആകർഷിച്ചുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അടൽ ഇന്നൊവേഷൻ മിഷൻ, ടിങ്കറിങ് ലാബ് തുടങ്ങിയ നടപടികളിലൂടെ ശാസ്ത്രബോധം വളർത്തിയെടുക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ഗവണ്മെന്റ് സൃഷ്ടിച്ച അവസരങ്ങൾ പൂർണമായും വിനിയോഗിക്കുകയും സ്വകാര്യ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുകയും ചെയ്ത യുവാക്കളെയും ശാസ്ത്രജ്ഞരെയും അദ്ദേഹം അഭിനന്ദിച്ചു. “സാധാരണക്കാരെ ശാക്തീകരിക്കുന്നതിൽ ഞങ്ങൾ വിജയിച്ചു. അതിനായി ഞങ്ങൾ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു” – അദ്ദേഹം പറഞ്ഞു.
“ഡിജിറ്റൽ ഇടപാടുകളിൽ രാജ്യം ഇന്നും ലോകത്തിനു വഴികാട്ടിയായി തുടരുന്നു. ഡിജിറ്റൽ ഇന്ത്യയുടെ വിജയം ഇന്ന് ലോകത്തിന്റെയാകെ ശ്രദ്ധ ആകർഷിച്ചിരിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ മൊബൈൽ ഫോണുകൾ ഇറക്കുമതി ചെയ്തിരുന്ന കാലം അദ്ദേഹം അനുസ്മരിച്ചു. എന്നാൽ ഇന്ന് മൊബൈൽ ഫോണുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നതിൽ നാം അഭിമാനിക്കുകയാണ്.
“2047ഓടെ ഇന്ത്യ ‘വികസിത ഭാരത’മായി മാറണമെന്നതു ഞങ്ങളുടെ ദൃഢനിശ്ചയമാണ്”- പ്രധാനമന്ത്രി പറഞ്ഞു. നാം ഉറ്റുനോക്കുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഗവണ്മെന്റ് നിരവധി സുപ്രധാന നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു. “ഇന്ത്യ വലിയ കുതിപ്പു നടത്താൻ തയ്യാറാണ്. ഇനി തിരിഞ്ഞുനോക്കേണ്ടി വരില്ല”- പ്രധാനമന്ത്രി ഉപസംഹരിച്ചു.
Addressing the Rajya Sabha. https://t.co/XO3F8kfkfY
— Narendra Modi (@narendramodi) February 9, 2023
PM @narendramodi begins his address in Rajya Sabha by thanking Hon’ble Rashtrapati Ji for guiding both the Houses. pic.twitter.com/ge3KQmIXYc
— PMO India (@PMOIndia) February 9, 2023
Our government’s aim is to provide permanent solution for the citizens and empower them. pic.twitter.com/DLJgDC5m1T
— PMO India (@PMOIndia) February 9, 2023
आधुनिक भारत के निर्माण के लिए Infrastructure, Scale और Speed का महत्व हम समझते हैं। pic.twitter.com/G6sEnNEnvh
— PMO India (@PMOIndia) February 9, 2023
महात्मा गांधी जी कहते थे- श्रेय और प्रिय। हमने श्रेय का रास्ता चुना है। pic.twitter.com/i4wsOLIDHf
— PMO India (@PMOIndia) February 9, 2023
आजादी के अमृतकाल में बहुत बड़ा जो कदम उठाया है, वह है सैचुरेशन का। हमारी सरकार का प्रयास है कि हमारे देश में लाभार्थियों को शत-प्रतिशत लाभ पहुंचे। pic.twitter.com/wFOiDn2tFr
— PMO India (@PMOIndia) February 9, 2023
For decades, development of tribal communities was neglected. We gave top priority to their welfare. pic.twitter.com/CjNoy1YftJ
— PMO India (@PMOIndia) February 9, 2023
Small farmers are the backbone of India’s agriculture sector. We are working to strengthen their hands. pic.twitter.com/x74lWsmSe6
— PMO India (@PMOIndia) February 9, 2023
With the expertise of our scientists and innovators, India is becoming a pharma hub of the world. pic.twitter.com/sGfN2LI7ha
— PMO India (@PMOIndia) February 9, 2023
डिजिटल लेनदेन में देश आज दुनिया का लीडर बना हुआ है। Digital India की सफलता ने आज पूरी दुनिया को प्रभावित किया है। pic.twitter.com/MPTDIQaDfD
— PMO India (@PMOIndia) February 9, 2023
2047 में यह देश विकसित भारत बने, ये हम सबका संकल्प है। pic.twitter.com/mZXkYKHtCi
— PMO India (@PMOIndia) February 9, 2023
-ND-
Addressing the Rajya Sabha. https://t.co/XO3F8kfkfY
— Narendra Modi (@narendramodi) February 9, 2023
PM @narendramodi begins his address in Rajya Sabha by thanking Hon'ble Rashtrapati Ji for guiding both the Houses. pic.twitter.com/ge3KQmIXYc
— PMO India (@PMOIndia) February 9, 2023
Our government's aim is to provide permanent solution for the citizens and empower them. pic.twitter.com/DLJgDC5m1T
— PMO India (@PMOIndia) February 9, 2023
आधुनिक भारत के निर्माण के लिए Infrastructure, Scale और Speed का महत्व हम समझते हैं। pic.twitter.com/G6sEnNEnvh
— PMO India (@PMOIndia) February 9, 2023
महात्मा गांधी जी कहते थे- श्रेय और प्रिय। हमने श्रेय का रास्ता चुना है। pic.twitter.com/i4wsOLIDHf
— PMO India (@PMOIndia) February 9, 2023
आजादी के अमृतकाल में बहुत बड़ा जो कदम उठाया है, वह है सैचुरेशन का। हमारी सरकार का प्रयास है कि हमारे देश में लाभार्थियों को शत-प्रतिशत लाभ पहुंचे। pic.twitter.com/wFOiDn2tFr
— PMO India (@PMOIndia) February 9, 2023
For decades, development of tribal communities was neglected. We gave top priority to their welfare. pic.twitter.com/CjNoy1YftJ
— PMO India (@PMOIndia) February 9, 2023
Small farmers are the backbone of India's agriculture sector. We are working to strengthen their hands. pic.twitter.com/x74lWsmSe6
— PMO India (@PMOIndia) February 9, 2023
With the expertise of our scientists and innovators, India is becoming a pharma hub of the world. pic.twitter.com/sGfN2LI7ha
— PMO India (@PMOIndia) February 9, 2023
डिजिटल लेनदेन में देश आज दुनिया का लीडर बना हुआ है। Digital India की सफलता ने आज पूरी दुनिया को प्रभावित किया है। pic.twitter.com/MPTDIQaDfD
— PMO India (@PMOIndia) February 9, 2023
2047 में यह देश विकसित भारत बने, ये हम सबका संकल्प है। pic.twitter.com/mZXkYKHtCi
— PMO India (@PMOIndia) February 9, 2023
The hallmark of our Government is to find long lasting and people-friendly solutions to challenges that have affected our nation for decades. pic.twitter.com/W15vfqswbJ
— Narendra Modi (@narendramodi) February 9, 2023
Integrating technology in the working of Government has turned out to be very beneficial. pic.twitter.com/Dd897KxZNm
— Narendra Modi (@narendramodi) February 9, 2023
Our approach is…100% coverage in every government scheme. pic.twitter.com/aeozBD10Lm
— Narendra Modi (@narendramodi) February 9, 2023
आज मोटे अनाज की खेती पर भी हमारा फोकस है। दुनियाभर में श्री अन्न का माहात्म्य बने, छोटे किसानों को उनकी पैदावार के उचित दाम के साथ ही ग्लोबल मार्केट भी मिले, इस दिशा में तेज गति से प्रयास हो रहे हैं। pic.twitter.com/mbBjFhRPLm
— Narendra Modi (@narendramodi) February 9, 2023
हम माताओं, बहनों और बेटियों के सशक्तिकरण के लिए कितने संवेदनशील हैं, यह हमारी योजनाओं में दिखता है। pic.twitter.com/SPZbtfK5gl
— Narendra Modi (@narendramodi) February 9, 2023