Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്യസഭയില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ യാത്രയയപ്പ് വേളയില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന


രാജ്യസഭാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി ശ്രീ. ഹാമിദ് അന്‍സാരിയുടെ യാത്രയയപ്പ് വേളയില്‍ സഭയിലെ മറ്റ് അംഗങ്ങളോടൊപ്പം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ഇതില്‍ പങ്ക് ചേര്‍ന്നു. പൊതുരംഗത്ത് നൂറ് വര്‍ഷത്തിലധികം പുകള്‍പെറ്റ ചരിത്രമാണ് ശ്രീ. അന്‍സാരിയുടെ കുടുംബത്തിനുള്ളതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഔദ്യോഗിക രംഗത്ത് നയതന്ത്രജ്ഞനായിരുന്ന ഉപരാഷ്ട്രപതിയുടെ ഉള്‍ക്കാഴ്ചകള്‍ നയതന്ത്രപരമായ വിഷയങ്ങളില്‍ നിരവധി തവണ തനിക്ക് പ്രയോജനപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി തന്റെ ശുഭാശംസകള്‍ ശ്രീ. ഹാമിദ് അന്‍സാരിക്ക് നേര്‍ന്നു.