Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്യത്ത് സമയബന്ധിതവും ഫലത്തില്‍ ഊന്നിയുമുള്ള ഒരു പ്രവര്‍ത്തന സംവിധാനം വികസിപ്പിക്കുന്നതില്‍ സി.എ.ജിക്ക് വലിയ പങ്കുണ്ട്: പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അക്കൗണ്ടന്റ് ജനറല്‍മാരുടെയും ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍മാരുടെയും കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്തു. രാജ്യത്ത് സമയബന്ധിതവും ഫലത്തില്‍ ഊന്നിയുമുള്ള ഒരു പ്രവര്‍ത്തന സംവിധാനം വികസിച്ചുവരികയാണെന്നും അതില്‍ സി.എ.ജിക്ക് വലിയ പങ്കുണ്ടെന്നും തദവസരത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. തങ്ങളുടെ പ്രവര്‍ത്തനത്തില്‍ സി.എ.ജി, പ്രത്യേകിച്ച് സി.എ.ജിയുടെ ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തുന്ന വലിയ കഠിനപ്രയ്തനത്തിലൂടെയാണ് ഇത് സാദ്ധ്യമാകുന്നത്. ഇത്തരത്തിലുള്ള അര്‍പ്പണമനോഭാവമുള്ള ഓഡിറ്റര്‍മാര്‍ വഴി സി.എ.ജിയുടെ ശക്തിയും വിശ്വാസ്യതയും മാതൃകയായി മാറുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു ഇത്രയും പഴയ, വ്യവസ്ഥാപിതമായ ഒരു സ്ഥാപനത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരികയെന്നത് തന്നെ ഒരു വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

പരിഷ്‌ക്കരണങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഇന്ന് എല്ലാവര്‍ക്കും കമ്പമുള്ള കാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ എല്ലാ വിഭാഗങ്ങളും പൂര്‍ണ്ണസത്യസന്ധതയോടെ, സമ്പൂര്‍ണ്ണ അര്‍പ്പിതമനോഭാവത്തോടെ പരിഷ്‌ക്കരണങ്ങള്‍ കൊണ്ടുവരാന്‍ തയാറാകുമ്പോള്‍ മാത്രമാണ് പരിഷ്‌ക്കരണങ്ങള്‍ സംഭവിക്കുന്നത്. ഇത് രാജ്യത്തെ എല്ലാ ഗവണ്‍മെന്റുകള്‍ക്കും എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്, സി.എ.ജിയും അതില്‍ ഉള്‍പ്പെടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. സി.എ.ജിയുടെ ഓഡിറ്റ് പ്രക്രിയയിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. സി.എ.ജി ചെയ്യുന്ന കാര്യങ്ങള്‍ക്ക് അതിന് ഭരണത്തില്‍ നേരിട്ടുള്ള പ്രത്യാഘാതമുണ്ടാക്കാനാകും. സി.എ.ജിയുടെ ഓഡിറ്റ് പ്രക്രിയയ്ക്ക് കൂടുതല്‍ സമയം എടുക്കരുത്. സി.എ.ജി-സി.എ.ജി പ്ലസിലേക്ക് പുരോഗമിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.