Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്യത്ത് മെട്രോ കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനും നഗര ഗതാഗതം ശക്തിപ്പെടുത്തുന്നതിനും നടത്തിയ വിപുലമായ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു


ഇന്ത്യയിലുടനീളം മെട്രോ കണക്റ്റിവിറ്റി വിപുലീകരിക്കുന്നതിലുണ്ടായ  ശ്രദ്ധേയമായ പുരോഗതിയും, നഗര ഗതാഗത പരിവർത്തനത്തിലും ദശലക്ഷക്കണക്കിന് പൗരന്മാർക്ക് ‘ജീവിതം എളുപ്പമാക്കുന്നതിലും’ ഇത് വഹിച്ച  നിർണായക പങ്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എടുത്തുപറഞ്ഞു.

ഇന്ത്യയുടെ മെട്രോ വിപ്ലവത്തെക്കുറിച്ച് ‘എക്സ്’ പ്ലാറ്റ്‌ഫോമിലെ MyGov ത്രെഡുകളിൽ വന്ന കുറിപ്പിന്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മറുപടി നൽകി;

“കഴിഞ്ഞ ദശകത്തിൽ, രാജ്യത്തെ  മെട്രോ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിന് വിപുലമായ പ്രവർത്തനങ്ങൾ നടത്തുന്നത് വഴി  നഗര ഗതാഗതം ശക്തിപ്പെടുത്തുകയും ‘ജീവിതം എളുപ്പമാക്കുകയും ചെയ്തു”. .#MetroRevolutionInIndia”

*********

NK