പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം താഴെപ്പറയുന്ന പദ്ധതികള്‍ക്ക് അംഗീകാരം നല്കി:
1) നാലു വൈദ്യ ഉപകരണ പാര്‍ക്കുകള്‍ക്ക് പൊതു അടിസ്ഥാനസൗകര്യങ്ങള്‍ക്ക് വേണ്ടി സാമ്പത്തിക സഹായത്തിനായി വൈദ്യ ഉപകരണ പാര്‍ക്ക് പ്രോത്സാഹന പദ്ധതി, 400 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടാകും.
2) വൈദ്യ ഉപകരണങ്ങളുടെ ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി ഉല്‍പ്പാദന ബന്ധിത പദ്ധതി, ഇതിന് 3,420 കോടിയുടെ സാമ്പത്തിക ബാദ്ധ്യതയുണ്ടാകും.
വിശദാംശങ്ങള്‍:
എ) വൈദ്യ ഉപകരണ പാര്‍ക്കുകള്‍ക്കു പ്രോത്സാഹനം
ബി) ആരോഗ്യപരിരക്ഷാ വിപണിയിലെ മറ്റെല്ലാ മേഖലയിലേതിനെക്കാളും വലിയ വളര്‍ച്ചയുള്ള വളര്‍ന്നുവരുന്ന ഒരു മേഖലയാണു വൈദ്യ ഉപകരണനിര്‍മ്മാണം. 2018-19ല്‍ 50,026 കോടിയായിരുന്ന മൂല്യം 2021-22ല്‍ 86,840 കോടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഭ്യന്തരമായി ആവശ്യമുള്ള മൊത്തം വൈദ്യ ഉപകരണങ്ങളില്‍ 85%വും ഇറക്കുമതിയെ ആശ്രയിച്ചാണ്.
സി) സംസ്ഥാനങ്ങളുമായുള്ള പങ്കാളത്തിത്തോടെ വൈദ്യ ഉപകരണ പാര്‍ക്ക് രാജ്യത്തു പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് പാര്‍ക്ക് ഒന്നിന് 100 കോടി രൂപ പരമാവധി ഗ്രാന്റ് ഇന്‍ എയ്ഡായി നല്‍കും.
ഡി) ഉല്‍പ്പാദന ബന്ധിത പ്രോത്സാഹനാനുകൂല്യ പദ്ധതി
ഇ) ആവശ്യത്തിനുള്ള പശ്ചാലത്തസൗകര്യങ്ങള്, ആഭ്യന്തര വിതരണ ശൃംഖലയുടെയും മറ്റും കുറവും എത്തിക്കാനുള്ള ബുദ്ധിമുട്ട്, ധനംകണ്ടെത്തുന്നതിനുള്ള വലിയ ചെലവ്, ഗുണനിലവാരമുള്ള ഊര്‍ജ്ജത്തിന്റെ ലഭ്യതയിലെ പോരായ്മ, രൂപകല്‍പ്പന ശേഷിയിലെ പരിമിതികള്‍, ഗവേഷണ വികസനത്തിലേയും വൈദഗ്ധ്യത്തിലേയും ശ്രദ്ധക്കുറവ് എന്നിവ മൂലം സമ്പദ്ഘടനകളിലെ മറ്റുള്ള മത്സരാധിഷ്ഠിത സാധനങ്ങളെ അപേക്ഷിച്ച് വൈദ്യ ഉപകരണമേഖല 12% മുതല്‍ 15% വരെയുള്ള ഉല്‍പ്പാദന കുറ്റങ്ങള്‍ മൂലം ചെലവില്‍ വലിയ നഷ്ടം സഹിക്കേണ്ടിവരുന്നുണ്ട്. അതുകൊണ്ടുതന്നെ ഉല്പ്പാദനവൈകല്യത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് ഒരു സംവിധാനം ആവശ്യമാണ്.
എഫ്) മെഡിക്കല്‍ ഉപകരണ മേഖലയില്‍ വലിയ നിക്ഷേപം ആകര്‍ഷിച്ചുകൊണ്ട് ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2019-20 അടിസ്ഥാന വര്ഷമാക്കികൊണ്ട് ഈ പദ്ധതിക്ക് കീഴില്‍ കണ്ടെത്തിയിട്ടുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ മേഖലകള്‍ക്ക് വില്‍പ്പനയിലെ വര്‍ദ്ധനവിന്റെ അടിസ്ഥാനത്തില്‍ പദ്ധതിക്ക് കീഴില്‍ 5% പ്രോത്സാഹന ആനുകൂല്യം പദ്ധതിക്ക് കീഴില്‍ നല്‍കും.
നടപ്പാക്കല്‍
സംസ്ഥാന നടപ്പാക്കല്‍ ഏജന്‍സിയായിരിക്കും വൈദ്യ ഉപകരണ പാര്‍ക്ക് പ്രോത്സാഹന പദ്ധതി നടപ്പാക്കുക. ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പി.എല്‍.ഐ പദ്ധതി ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പ് നാമനിര്‍ദ്ദേശം ചെയ്യുന്ന പ്രോജക്ട് മാനേജ്മെന്റ് ഏജന്സിയിലൂടെയായിരിക്കും നടപ്പാക്കുക. നാലു വൈദ്യ ഉപകരണ പാര്‍ക്കുകള്‍ക്ക് വേണ്ട പൊതു പശ്ചാത്തല സൗകര്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം. മെഡിക്കല്‍ ഉപകരണ വിഭാഗത്തില്‍പ്പെട്ട താഴെ പറയുന്ന 25-30 ഉല്‍പ്പാദകര്‍ക്ക് സഹായം നല്‍കുകയാണ് പി.എല്‍.ഐ പദ്ധതിയുടെ ലക്ഷ്യം
എ) അര്‍ബുദ പരിരക്ഷ/റേഡിയോ തെറാപ്പി വൈദ്യ ഉപകരണങ്ങള്‍
ബി) റേഡിയോളജിയും ഇമേജിംഗ് വൈദ്യ ഉപകരണങ്ങളും (ഐണൊണൈസിംഗും നോ ഐണോണൈസിംഗും, റേഡിയേഷന് ഉല്‍പ്പങ്ങള്‍) ന്യൂക്ലിയര്‍ ഇമേജിംഗ് ഉപകരണങ്ങളും,
3 സി)അനസ്തെറ്റിക്സ് ആന്റ് കാര്‍ഡിയോ-റെസ്പിറേറ്ററി മെഡിക്കല്‍ ഉപകരണങ്ങള്‍ കാത്തറ്റേഴ്സ് ഓഫ് കാര്‍ഡിയോ റെസ്പിറേറ്ററി വിഭാഗം ആന്റ് റീനല്‍ കെയര്‍ വൈദ്യ ഉപകരണങ്ങളും ഉള്‍പ്പെടും
4 ഡി) കോക്ലിയര്‍ ഇംപ്ലാന്റുകളും പേസ് മേക്കറുകളുകള് പോലെ ഇലക്ട്രോണിക് ഇംപ്ലാന്റബിള്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇംപ്ലാന്റുകളും.
നേട്ടങ്ങള്‍
ഈ വൈദ്യ ഉപകരണ പാര്‍ക്ക് പ്രോത്സാഹന പദ്ധതിക്ക് കീഴില്‍ നാലു വൈദ്യ ഉപകരണ പാര്‍ക്കുകളില്‍ പൊതു പശ്ചാത്തല സൗകര്യങ്ങള്‍ സൃഷ്ടിക്കും, ഇത് രാജ്യത്ത് വൈദ്യ ഉപകരണങ്ങളുടെ ഉല്‍പ്പാദന ചെലവ് കുറയ്ക്കുമെന്നു പ്രതീക്ഷിക്കുന്നു.
ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പി.എല്‍.ഐ പദ്ധതി ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും വൈദ്യ ഉപകരണ മേഖലയില്‍ വലിയ നിക്ഷേപം പ്രത്യേകിച്ചും തെരഞ്ഞെടുക്കപ്പെട്ട ലക്ഷ്യ മേഖലകളില്‍ ആകര്‍ഷിക്കുകയും ചെയ്യും. ഇത് അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 68,437 കോടി രൂപയുടെ ഉല്പ്പാനവര്ദ്ധനവിലേക്ക് നയിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഇത് അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 33,750 അധിക ജോലി സൃഷ്ടിക്കുന്നതിലേക്കു നയിക്കും.