Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്യത്തിന്റെ ഭാഗധേയം മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ക്ക് നഴ്‌സുമാരെയും ഡോക്ടര്‍മാരെയും മറ്റുള്ളവരെയും 77-ാം സ്വാതന്ത്ര്യ ദിനത്തില്‍, പ്രധാനമന്ത്രി അഭിനന്ദിച്ചു

രാജ്യത്തിന്റെ ഭാഗധേയം മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ക്ക് നഴ്‌സുമാരെയും ഡോക്ടര്‍മാരെയും മറ്റുള്ളവരെയും   77-ാം സ്വാതന്ത്ര്യ ദിനത്തില്‍, പ്രധാനമന്ത്രി അഭിനന്ദിച്ചു


ന്യൂഡല്‍ഹിയിലെ ചുവപ്പുകോട്ടയിലെ   സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ക്ഷണിക്കപ്പെട്ട  50 നഴ്‌സുമാരും  അവരുടെ കുടുംബാംഗങ്ങളും  പ്രത്യേക അതിഥികളായി പങ്കെടുത്തു . സര്‍പഞ്ചുമാര്‍, അദ്ധ്യാപകര്‍, കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള 1800 വിശിഷ്ടാതിഥികളുടെ ഭാഗമായിരുന്നു ഈ പ്രത്യേക അതിഥികളും.

രാജ്യത്തിന്റെ ഭാഗധേയം മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ക്ക് നഴ്‌സുമാരെയും ഡോക്ടര്‍മാരെയും മറ്റുള്ളവരെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. മനുഷ്യ കേന്ദ്രീകൃത സമീപനമില്ലാതെ ലോകത്തിന്റെ വികസനം സാദ്ധ്യമല്ലെന്ന് കോവിഡ് നമ്മെ പഠിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സാര്‍വത്രിക ആരോഗ്യ പരിരക്ഷ മെച്ചപ്പെടുത്താനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയ അദ്ദേഹം, ആയുഷ്മാന്‍ ഭാരതിന് വേണ്ടി ഗവണ്‍മെന്റ് 70,000 കോടി രൂപ നിക്ഷേപിച്ചുവെന്നും അത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അഞ്ചുലക്ഷം കുടുംബങ്ങള്‍ക്ക് വാര്‍ഷിക ആരോഗ്യപരിരക്ഷ ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.

PM India

200 കോടിയിലധികം കോവിഡ് വാക്‌സിനേഷന്‍ എന്ന നാഴികക്കല്ല് കൈവരിക്കുന്നതിനുള്ള ആരോഗ്യപ്രവര്‍ത്തകരുടെയും പ്രത്യേകിച്ച് അംണവാടി ജീവനക്കാരുടെയും ആശാപ്രവര്‍ത്തകരുടെയും അര്‍പ്പണബോധത്തോടെയുള്ള നിരന്തര പ്രയത്‌നങ്ങളേയും മാതൃകാപരമായ സംഭാവനകളേയും രാജ്യത്തെ അഭിസംബോധനചെയ്തുകൊണ്ട് അദ്ദേഹം പ്രശംസിച്ചു. ”കോവിഡ് സമയത്തും അതിനുശേഷവും ലോകത്തെ സഹായിച്ചത് ഇന്ത്യയെ ലോകത്തിന്റെ സുഹൃത്തായി ദുഢീകരിച്ചു”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ഭൂമി, ഒരു ആരോഗ്യം, ഒരു ഭാവി എന്ന കാഴ്ചപ്പാട് ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം ”2000 കോടി രൂപ ലാഭിച്ചുകൊണ്ട് ജന ഔഷധി കേന്ദ്രങ്ങള്‍ രാജ്യത്തെ ഇടത്തരക്കാര്‍ക്ക് പുതിയ കരുത്തുപകര്‍ന്നു. ജനഔഷധി കേന്ദ്രങ്ങളെ നിലവിലെ 10,000ല്‍ നിന്ന് 25,000 ആയി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ വരുംദിവസങ്ങളില്‍ രാജ്യം പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.

ND