Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജ്യത്താകമാനമുള്ള അംഗന്‍വാടി വര്‍ക്കര്‍മാര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

രാജ്യത്താകമാനമുള്ള അംഗന്‍വാടി വര്‍ക്കര്‍മാര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

രാജ്യത്താകമാനമുള്ള അംഗന്‍വാടി വര്‍ക്കര്‍മാര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

രാജ്യത്താകമാനമുള്ള അംഗന്‍വാടി വര്‍ക്കര്‍മാര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


 

തങ്ങളുടെ ഓണറേറിയവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിച്ചതില്‍ സന്തോഷം പ്രകടിപ്പിക്കുന്നതിനും നന്ദി അറിയിക്കുന്നതിനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 100 അംഗന്‍വാടി വര്‍ക്കര്‍മാരുടെ സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു. 

അംഗന്‍വാടി വര്‍ക്കര്‍മാരുടെ ആശംസയ്ക്കു നന്ദി അറിയിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ ഒരുമിച്ചു കാണാനെത്തിയതില്‍ സന്തോഷം പ്രകടിപ്പിച്ചു. 

ഒരു കുട്ടിയുടെ ശാരീരികവും ധാരണാപരവുമായ വികാസത്തില്‍ പോഷകാംശത്തിനുള്ള പങ്കിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇക്കാര്യത്തില്‍ അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കു വഹിക്കാനുള്ളതു പ്രധാന പങ്കാണെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ നടന്നുവരുന്ന പോഷണ്‍ മാഹി(പോഷണമാസം)നെക്കുറിച്ചു പരാമര്‍ശിക്കവേ, ഈ പ്രചരണത്തിന്റെ ആവേശം കെടാതെ സൂക്ഷിക്കണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പോഷണത്തിനു നല്ല ശീലങ്ങള്‍ വികസിപ്പിക്കുന്നതില്‍ സ്ഥിരമായ ശ്രദ്ധ ആവശ്യമാണെന്നും ഇതിനു സഹായിക്കാന്‍ അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കുന്ന പോഷണ സഹായം നീതിയുക്തമായി ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

അംഗന്‍വാടി വര്‍ക്കര്‍മാര്‍ പറയുന്നതു കുട്ടികള്‍ അനുസരിക്കും. ബോധവല്‍ക്കരണം സൃഷ്ടിക്കുന്നതില്‍ അവര്‍ക്കു നിര്‍ണായക പങ്കുണ്ട്. മെച്ചപ്പെട്ട പോഷക സംരക്ഷണത്തിനും അംഗന്‍വാടി വര്‍ക്കര്‍മാരുടെ ശ്രമങ്ങള്‍ക്കും അംഗന്‍വാടികള്‍ തമ്മിലുള്ള ആരോഗ്യകരമായ മല്‍സരം സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. 
കേന്ദ്ര സ്ത്രീ, ശിശുവികസന മന്ത്രി ശ്രീമതി മനേക ഗാന്ധിയും ചടങ്ങില്‍ സംബന്ധിച്ചു.