Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജസ്ഥാനില്‍ 200 മെഗാ വാട്ടിന് മുകളില്‍ ശേഷിയുള്ള സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കാന്‍ അനുമതി


രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയിലെ ജെറ്റ്‌സറിലുള്ള സെന്‍ട്രല്‍ സ്റ്റേറ്റ് ഫാമിലെ 400 ഹെക്ടര്‍ തരിശ് ഭൂമി ഉപയോഗക്ഷമമാക്കുന്നതിന്റെ ഭാഗമായി അവിടെ 200 മെഗാ വാട്ടിന് മുകളില്‍ ശേഷിയുള്ള സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി. കേന്ദ്ര കൃഷി-കര്‍ഷകക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ദേശീയ വിത്ത് കോര്‍പ്പറേഷന്റെ (എന്‍.എസ്.സി) അധീനതയിലാണ് ഇപ്പോള്‍ ഈ ഭൂമി.

കൂടിയാലോചനയിലൂടെ കണ്ടെത്തുന്ന ഏതെങ്കിലും കേന്ദ്ര പൊതുമേഖല സ്ഥാപനമായിരിക്കും സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കുക. ഈ പൊതുമേഖലാ സ്ഥാപനത്തിന് എന്‍.എസ്.സി തങ്ങളുടെ പക്കലുള്ള 5394 ഹെക്ടര്‍ സ്ഥലത്ത് നിന്ന് 400 ഹെക്ടര്‍ തരിശുഭൂമി സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കാനായി കൈമാറും. മത്സരാധിഷ്ഠിത ലേലത്തിലൂടെയാകും സ്ഥാപനത്തിന് പദ്ധതി നല്‍കുക. സൗരോര്‍ജ്ജ പ്ലാന്റ് സ്ഥാപിക്കാനുള്ളള സ്ഥലം 25 വര്‍ഷ കാലാവധിക്കായിരിക്കും വിട്ട് കൊടുക്കുക.