Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജസ്ഥാനില്‍ ബാമര്‍ പച്ച്പദ്രയില്‍ രാജസ്ഥാന്‍ റിഫൈനറി നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുന്ന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

രാജസ്ഥാനില്‍ ബാമര്‍ പച്ച്പദ്രയില്‍ രാജസ്ഥാന്‍ റിഫൈനറി നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുന്ന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

രാജസ്ഥാനില്‍ ബാമര്‍ പച്ച്പദ്രയില്‍ രാജസ്ഥാന്‍ റിഫൈനറി നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുന്ന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

രാജസ്ഥാനില്‍ ബാമര്‍ പച്ച്പദ്രയില്‍ രാജസ്ഥാന്‍ റിഫൈനറി നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുന്ന ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു


രാജസ്ഥാനില്‍ ബാമര്‍ പച്ച്പദ്രയില്‍ രാജസ്ഥാന്‍ റിഫൈനറി നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കുന്നതോടനുബന്ധിച്ചു നടന്ന ചടങ്ങിനെത്തിയ വന്‍ ജനക്കൂട്ടത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീമതി വസുന്ധര രാജെയെയും കേന്ദ്ര പെട്രോളിയം മന്ത്രി ശ്രീ. ധര്‍മേന്ദ്ര പ്രധാനെയും അഭിനന്ദിച്ച പ്രധാനമന്ത്രി, ഏതാനും ദിവസങ്ങള്‍ മുമ്പാണു രാജ്യം മകരസംക്രാന്തി ആഘോഷിച്ചതെന്ന് ഓര്‍മിപ്പിച്ചു. ഈ ആഘോഷം അഭിവൃദ്ധിയുടേതാണെന്നും ആഘോഷത്തിനു തൊട്ടുപിറകെ, രാജസ്ഥാനില്‍ ഏറെപ്പേര്‍ക്കു സന്തോഷവും അഭിവൃദ്ധിയും ഉറപ്പാക്കാന്‍ ഉതകുന്ന പദ്ധതിയുടെ പ്രവര്‍ത്തനാരംഭ വേളയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ ആഹ്ലാമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സങ്കല്‍പം യാഥാര്‍ഥ്യമാകുന്ന കാലമാണിത്. രാജ്യം 75ാം വാര്‍ഷികം ആഘോഷിക്കുന്ന 2022 ആകുമ്പോഴേക്കും നേടിയെടുക്കാനായി പദ്ധതികളൊരുക്കാനും അവ യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടാനും നമുക്കു സാധിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു.

മുന്‍ ഉപരാഷ്ട്രപതിയും മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ ശ്രീ. ഭൈറോണ്‍ സിങ് ഷെഖാവത്തിന്റെ സംഭാവനകള്‍ പ്രധാനമന്ത്രി അനുസ്മരിച്ചു. രാജസ്ഥാനെ ആധുനികവല്‍ക്കരിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടിണ്ടെന്നു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശ്രീ. ജസ്വന്ത് സിങ്ങിന്റെ രോഗം ശമിക്കട്ടെ എന്നു പ്രാര്‍ഥിച്ച പ്രധാനമന്ത്രി, അദ്ദേഹം നാടിനു നല്‍കിയ സംഭാവനകള്‍ അളവറ്റതാണെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു.

വരള്‍ച്ചയെ നേരിട്ടതിനും പ്രതിസന്ധി നേരിടുന്നതിനു ജനങ്ങളെ സഹായിക്കുകയും ചെയ്തതിനു സംസ്ഥാന ഗവണ്‍മെന്റിനെയും മുഖ്യമന്ത്രി വസുന്ധര രാജെയെയും ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു. സൈനികര്‍ക്കു വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണെന്നും അതു യാഥാര്‍ഥ്യമാക്കുന്നതിനായി ഗവണ്‍മെന്റ് ചില നീക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ജന്‍ധന്‍ യോജനയെക്കുറിച്ചു പരാമര്‍ശിക്കവേ, ദരിദ്രര്‍ക്കും ബാങ്ക് പ്രാപ്യമാകുന്ന സ്ഥിതി സംജാതമായെന്നു പ്രധാനമന്ത്രി പറഞ്ഞു. പാചകവാതകം ലഭ്യമാക്കുന്നതിനായുള്ള ഉജ്വല യോജനയെക്കുറിച്ചും വൈദ്യുതിയെത്താത്ത് 18,000 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിട്ടുള്ള ഗണ്യമായ പുരോഗതിയെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജസ്ഥാന്റെ നേട്ടത്തിനും പുരോഗതിക്കുമായി മുഖ്യമന്ത്രി വസുന്ധര രാജെ നടത്തുന്ന ആത്മസമര്‍പ്പണത്തെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു.