Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രാജസ്ഥാനിലെ സിക്കർ ഖാട്ടു ശ്യാംജി ക്ഷേത്ര സമുച്ചയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് സംഭവിച്ച മരണങ്ങളിൽ പ്രധാനമന്ത്രി അനുശോചിച്ചു


രാജസ്ഥാനിലെ സിക്കർ ഖാട്ടു ശ്യാംജി ക്ഷേത്ര സമുച്ചയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“രാജസ്ഥാനിലെ സിക്കറിൽ  ഖാട്ടു ശ്യാംജി ക്ഷേത്ര സമുച്ചയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ടതിൽ ദുഃഖമുണ്ട്. എന്റെ ചിന്തകൾ ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.”

–ND–