Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

രണ്ടാമത് അന്താരാഷ്ട്ര യോഗാ ദിനാഘോഷങ്ങള്ക്ക് പ്രധാനമന്ത്രി നേതൃത്വം നല്കി ; ചണ്ഡിഗഢിലെ സമൂഹ യോഗാ പരിപാടിയില് പ്രധാനമന്ത്രി പങ്കെടുത്തു

രണ്ടാം അന്താരാഷ്ട്ര യോഗാ ദിനാഘോഷങ്ങളോടനുബന്ധിച്ച് ചണ്ഡിഗഢില് നടന്ന മുഖ്യ ചടങ്ങായ സമൂഹ യോഗാ പരിപാടിയില് മൂപ്പതിനായിരം പേരോടൊപ്പം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും പങ്കെടുത്തു.

ചരിത്ര പ്രസിദ്ധമായ ക്യാപറ്റോള് കോംപ്ലക്സില് തടിച്ചു കൂടിയ ജനങ്ങളെ അഭിസംബോധന ചെയ്യവേ രാജ്യത്തെ എല്ലാ ഭാഗങ്ങളിലെയും ജനങ്ങള് ഇന്ന് യോഗയുമായി ബന്ധപ്പെട്ടിരുക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര യോഗാദിനം എന്ന ആശയത്തെ പിന്തുണയ്ക്കാന് ലോകം തന്നെ മുന്നോട്ട് വന്നു എന്ന് അദ്ദേഹം പറഞ്ഞു. ഈ ഉദ്യമത്തില് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഒത്തുചേര്ന്നതായി ശ്രീ. നരേന്ദ്ര മോദി കൂട്ടിച്ചേര്ത്തു.

യോഗ ഒരു ജനകീയ മുന്നേറ്റമായി മാറി എന്നു പറഞ്ഞ പ്രധാനമന്ത്രി, അന്താരാഷ്ട്ര യോഗാദിനം ആരോഗ്യവുമായി ബന്ധപ്പെട്ട ദിനമാണെന്ന് ആഭിപ്രായപ്പെട്ടു. തനിക്ക് എന്ത് നേടാം എന്നതല്ല മറിച്ച് എന്ത് ഉപേക്ഷിക്കാന് കഴിയും എന്നതാണ് യോഗ എന്ന് അദ്ദേഹം പറഞ്ഞു. യാതൊരു ചിലവും ഇല്ലാതെ ആരോഗ്യം ഉറപ്പു നല്കുന്ന യോഗ പാവപ്പെട്ടവരെയും പണക്കാരെയും വേര്തിരിച്ച് കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ഒരു വര്ഷം കൊണ്ട് യോഗയിലൂടെ പ്രമേഹം എങ്ങനെ കുറയ്ക്കാം എന്നതില് ശ്രദ്ധകേന്ദീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. യോഗ പ്രചരിപ്പിക്കുന്നതില് മികച്ച സംഭാവനകള് നല്കുന്നവരെ ആദരിക്കാനായി ദേശീയ തലത്തിലും അന്തരാഷ്ട്ര പുരസ്ക്കാരങ്ങള് ഏര്പ്പെടുത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

സമൂഹ യോഗാ പരിപാടിയില് പങ്കെടുക്കാനെത്തിയവരോടൊപ്പം പ്രധാനമന്ത്രിയും ഇടപഴകുകയും പങ്കെടുക്കുകയും ചെയ്തു.