നമസ്കാരം!
ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങളുടെ പേരിൽ ഞാൻ നിങ്ങൾക്ക് ആശംസകൾ അറിയിക്കുന്നു.
തെരഞ്ഞെടുക്കപ്പെട്ട നേതാക്കൾ എന്ന ആശയം, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ എത്തുന്നതിനു വളരെ മുമ്പുതന്നെ, പ്രാചീന ഇന്ത്യയിലെ പൊതുസവിശേഷതയായിരുന്നു. നമ്മുടെ പുരാതന ഇതിഹാസമായ മഹാഭാരതത്തിൽ, പൗരന്മാരുടെ പ്രഥമ കർത്തവ്യം സ്വന്തം നേതാവിനെ തെരഞ്ഞെടുക്കുക എന്നതായിരുന്നു.
നമ്മുടെ വിശുദ്ധ വേദങ്ങൾ, വിശാലാടിസ്ഥാനത്തിലുള്ള ഉപദേശക സമിതികളുടെ രാഷ്ട്രീയ അധികാരത്തെക്കുറിച്ചു പറയുന്നു. ഭരണാധികാരികൾക്കു പാരമ്പര്യമായി സ്ഥാനമില്ലാത്ത പുരാതന ഇന്ത്യയിലെ റിപ്പബ്ലിക് സംസ്ഥാനങ്ങളെക്കുറിച്ചു നിരവധി ചരിത്ര പരാമർശങ്ങളുണ്ട്. ഇന്ത്യ തീർച്ചയായും ജനാധിപത്യത്തിന്റെ മാതാവാണ്.
ബഹുമാന്യരേ,
ജനാധിപത്യം ഒരു ഘടന മാത്രമല്ല; അതും ഒരാത്മാവാണ്. ഓരോ മനുഷ്യന്റെയും ആവശ്യങ്ങളും അഭിലാഷങ്ങളും ഒരുപോലെ പ്രധാനമാണ് എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ് അത്. അതുകൊണ്ട് ഇന്ത്യയിൽ, ഞങ്ങളുടെ മാർഗദർശകതത്വചിന്ത “സബ്കാ സാഥ്, സബ്കാ വികാസ്” അഥവാ ”എല്ലാവരേയും ഉൾക്കൊള്ളുന്ന വളർച്ചയ്ക്കായി കൂട്ടായി പരിശ്രമിക്കുക” എന്നതാണ്.
ജീവിതശൈലി മാറ്റങ്ങളിലൂടെ കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്നതാകട്ടെ, വിവിധയിടങ്ങളിലെ സംഭരണത്തിലൂടെയുള്ള ജലസംരക്ഷണമാകട്ടെ, എല്ലാവർക്കും നിലവാരമുള്ള പാചക ഇന്ധനം നൽകാനുള്ള നമ്മുടെ ശ്രമമാകട്ടെ, ഇത്തരത്തിൽ എല്ലാ സംരംഭങ്ങളും നയിക്കപ്പെടുന്നത് ഇന്ത്യയിലെ പൗരന്മാരുടെ കൂട്ടായ പ്രയത്നത്താലാണ്.
കോവിഡ് -19 സമയത്ത്, ഇന്ത്യയുടെ പ്രതികരണം ജനകേന്ദ്രീകൃതമായിരുന്നു. 2 ബില്യണിലധികം ഡോസ് ‘മെയ്ഡ് ഇൻ ഇന്ത്യ വാക്സിനുകൾ’ നൽകുന്നതു സാധ്യമാക്കിയത് അവരാണ്. ഞങ്ങളുടെ ”വാക്സിൻ മൈത്രി” സംരംഭത്തിലൂടെ ദശലക്ഷക്കണക്കിനു വാക്സിനുകൾ ലോകവുമായി പങ്കിട്ടു.
”വസുധൈവ കുടുംബകം” – ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ജനാധിപത്യ മനോഭാവവും ഇതിനു വഴികാട്ടിയായി.
ബഹുമാന്യരേ,
ജനാധിപത്യത്തിന്റെ സദ്‌ഗുണങ്ങളെക്കുറിച്ചു ധാരാളം കാര്യങ്ങൾ പറയാനുണ്ട്. എന്നാൽ ഞാൻ ഒരു കാര്യം മാത്രം പറയട്ടെ: നിരവധി ആഗോള വെല്ലുവിളികൾക്കിടയിലും ഇന്ത്യ ഇന്ന് അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയാണ്. ലോകത്തിലെ ജനാധിപത്യത്തിന്റെ ഏറ്റവും മികച്ച പരസ്യമാണിത്. ജനാധിപത്യത്തിന് അതു നൽകാൻ കഴിയുമെന്ന് അതുതന്നെ പറയുകയാണ്.
ഈ സമ്മേളനത്തിൽ അധ്യക്ഷനായതിനു പ്രസിഡന്റ് യൂണിനു നന്ദി.
ഇവിടെ സാന്നിധ്യമറിയിച്ച എല്ലാ വിശിഷ്ട നേതാക്കൾക്കും നന്ദി.
വളരെ നന്ദി.
ND
***
My remarks at the 'Summit For Democracy'. https://t.co/6EXuxlGyd6
— Narendra Modi (@narendramodi) March 29, 2023