Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യോഗോദാ സത്സംഗ സൊസൈറ്റിയുടെ ശതാബ്ദി സ്മാരക തപാല്‍ സ്റ്റാമ്പ് പ്രധാനമന്ത്രി പ്രകാശനം ചെയ്ത

യോഗോദാ സത്സംഗ സൊസൈറ്റിയുടെ ശതാബ്ദി സ്മാരക തപാല്‍ സ്റ്റാമ്പ് പ്രധാനമന്ത്രി പ്രകാശനം ചെയ്ത

യോഗോദാ സത്സംഗ സൊസൈറ്റിയുടെ ശതാബ്ദി സ്മാരക തപാല്‍ സ്റ്റാമ്പ് പ്രധാനമന്ത്രി പ്രകാശനം ചെയ്ത

യോഗോദാ സത്സംഗ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ശതാബ്ദിയോട് അനുബന്ധിച്ച് പുറത്തിറക്കുന്ന സ്മാരക തപാല്‍ സ്റ്റാമ്പ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ഇന്ന് നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. തദവസരത്തില്‍ സംസാരിക്കവെ സ്വാമി പരമഹംസ യോഗാനന്ദയെ പ്രകീര്‍ത്തിച്ചു കൊണ്ട് അദ്ദേഹം കാട്ടി തന്ന പാത മുക്തിയുടേതല്ല മറിച്ച് ”അന്തര്‍ യാത്രയുടെതാണെന്ന്” പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

സ്വാമി പരമഹംസ യോഗാനന്ദ തന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനായി ഇന്ത്യയില്‍ നിന്ന് കടല്‍ കടന്നു എങ്കിലും അദ്ദേഹം എക്കാലവും ഇന്ത്യയോട് ബന്ധപ്പെട്ടിരുന്നുവെന്ന് ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യയുടെ ആത്മീയത അതിന്റെ കരുത്താണെന്ന് പറഞ്ഞ പ്രധാനമന്ത്രി, ചില ആളുകള്‍ ആത്മീയതയെ മതവുമായി ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും രണ്ടും രണ്ടാണെന്നും ചൂണ്ടിക്കാട്ടി.