Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയനുമായി പ്രധാനമന്ത്രി ചർച്ച നടത്തി

യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയനുമായി പ്രധാനമന്ത്രി ചർച്ച നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് യൂറോപ്യൻ കമ്മീഷൻ അധ്യക്ഷ ഉർസുല വോൺ ഡെർ ലെയനെ ന്യൂ ഡൽഹിയിൽ സ്വീകരിച്ചു.

ഈ വർഷം റെയ്‌സിന ഡയലോഗിൽ ഉദ്ഘാടന പ്രസംഗം നടത്താൻ അനുമതി നൽകിയതിന്  യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റിന്     പ്രധാനമന്ത്രി നന്ദി പറഞ്ഞു, ഇന്ന്  അവരുടെ പ്രസംഗം കേൾക്കാൻ താൻ ഉറ്റുനോക്കുകയാണെന്നും പറഞ്ഞു.

വലുതും,  ഊർജസ്വലവുമായ ജനാധിപത്യ സമൂഹങ്ങൾ എന്ന നിലയിൽ ഇന്ത്യയും യൂറോപ്പും ഒരേ മൂല്യങ്ങളും,  പല ആഗോള പ്രശ്‌നങ്ങളിലും പൊതുവായ കാഴ്ചപ്പാടുകളും പങ്കിടുന്നുവെന്നതിൽ  നേതാക്കൾ യോജിപ്പ് പ്രകടിപ്പിച്ചു. 

ഒരു സ്വതന്ത്ര വ്യാപാര കരാറിലും നിക്ഷേപ കരാറിലും വരാനിരിക്കുന്ന ചർച്ചകൾ പുനരാരംഭിക്കുന്നത് ഉൾപ്പെടെ ഇന്ത്യ-ഇയു തന്ത്രപരമായ പങ്കാളിത്തത്തിന്റ  പുരോഗതി അവർ അവലോകനം ചെയ്തു. ഇന്ത്യ-യൂറോപ്യൻ യൂണിയൻ ബന്ധത്തിന്റെ എല്ലാ വശങ്ങളുടെയും രാഷ്ട്രീയ-തല മേൽനോട്ടം വഹിക്കുന്നതിനും  സഹകരണത്തിന്റെ വിവിധ മേഖലകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിനും ഒരു ഉയർന്ന തലത്തിലുള്ള വ്യാപാര -സാങ്കേതിക  കമ്മീഷൻ സ്ഥാപിക്കാനും  ധാരണയായി .

ഗ്രീൻ ഹൈഡ്രജൻ പോലുള്ള മേഖലകളിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സഹകരണത്തിന്റെ സാധ്യതകൾ ഉൾപ്പെടെ, കാലാവസ്ഥയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നേതാക്കൾ വിപുലമായ ചർച്ച നടത്തി. കോവിഡ് -19 ന്റെ തുടർച്ചയായ വെല്ലുവിളികളെക്കുറിച്ചും അവർ ചർച്ച ചെയ്യുകയും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വാക്‌സിനുകളും ചികിത്സാരീതികളും തുല്യമായി ലഭ്യമാക്കാനുള്ള ശ്രമങ്ങൾക്ക് ഊന്നൽ നൽകുകയും ചെയ്തു.

കൂടാതെ, ഉക്രെയ്നിലെ സാഹചര്യങ്ങളും ഇന്തോ-പസഫിക് മേഖലയിലെ സംഭവവികാസങ്ങളും ഉൾപ്പെടെ കാലിക പ്രാധാന്യമുള്ള നിരവധി ഭൗമ-രാഷ്ട്രീയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.

–ND–