Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റുമായും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റുമായും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


ന്യൂ ഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയ്ക്കിടെ 2023 സെപ്റ്റംബര്‍ 10-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദരണീയനായ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ്  ചാള്‍സ് മൈക്കലും,  യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ്  ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നുമായും കൂടിക്കാഴ്ച നടത്തി.
ഇന്ത്യയുടെ ജി20 ആദ്ധ്യക്ഷതയുടെ വിജയത്തില്‍ രണ്ട് സന്ദര്‍ശകരും പ്രധാനമന്ത്രിയെ അഭിനന്ദിച്ചു.

അടുത്ത ഇന്ത്യ – യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി, നടന്നുകൊണ്ടിരിക്കുന്ന സ്വതന്ത്ര വ്യാപാര ഉടമ്പടി ചര്‍ച്ചകള്‍, കാലാവസ്ഥാ വ്യതിയാനവും ലൈഫും ഡിജിറ്റല്‍ സാങ്കേതികവിദ്യ, ട്രേഡ് ആന്‍ഡ് ടെക്‌നോളജി കൗണ്‍സില്‍ (ടി.ടി.സി) എന്നിവയുള്‍പ്പെടെ ഇന്ത്യ യുറോപ്യന്‍ യൂണിയന്‍ തന്ത്രപരമായ പങ്കാളിത്തത്തിന്റെ വിവിധ വശങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍ .

2023 സെപ്തംബര്‍ 9-ന് സമാരംഭം കുറിച്ച ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയെക്കുറിച്ചും നേതാക്കള്‍ ചര്‍ച്ച ചെയ്തു. ഇടനാഴി വേഗത്തില്‍ നടപ്പാക്കണമെന്ന വികാരം അവര്‍ പ്രകടിപ്പിച്ചു. ഇടനാഴിക്ക് കീഴിലുള്ള സൗരോര്‍ജ്ജപദ്ധതികളുടെ സാദ്ധ്യതകള്‍ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി.

 

NS