യൂറോപ്യന്‍ ഹൈ റെപ്രസന്റേറ്റീവ്/വൈസ് പ്രസിഡന്റ് (എച്ച്.ആര്.വി.പി.) ബഹുമാനപ്പെട്ട ജോസഫ് ബോറെല്‍ ഫോണ്ടെല്ലിസ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. റയ്സീന ഡയലോഗ് 2020ല്‍ സംബന്ധിക്കാനായി ജനുവരി 16 മുതല്‍ 18 വരെ ഇന്ത്യാസന്ദര്‍ശനം നടത്തുന്ന അദ്ദേഹം ഇന്നലെ റയ്സീന ഡയലോഗില്‍ സമാപന പ്രസംഗം നടത്തി. 2019 ഡിസംബര്‍ ഒന്നിന് എച്ച്.ആര്.വി.പി. ആയി ചുമതലയേറ്റ ശേഷം ജോസഫ് ബോറെല്‍ ഫോ്ണ്ടെല്ലിസ് യൂറോപ്യന്‍ യൂണിയനു പുറത്തു നടത്തുന്ന ആദ്യ സന്ദര്‍ശനമാണ് ഇത്.
എച്ച്.ആര്.വി.പി. ആയി ചുമതലയേറ്റതിനു ബോറെലിനെ അഭിനന്ദിച്ച പ്രധാനമന്ത്രി, വിജയം ആശംസിച്ചു. റയ്സീന ഡയലോഗില്‍ എല്ലായ്പ്പോഴും പങ്കെടുത്തതിന് അദ്ദേഹത്തെ ശ്രീ. മോദി അഭിനന്ദിക്കുകയും ചെയ്തു.
ഇന്ത്യയും യൂറോപ്യന്‍ യൂണിയനും നല്ല പങ്കാളികളാണെന്ന് ഓര്‍മിപ്പിച്ച പ്രധാനമന്ത്രി, 2020 മാര്‍ച്ചില്‍ ഉല്പാദനപരമായ ഇന്ത്യ-യൂറോപ്യന്‍ യൂണിയന് ഉച്ചകോടി നടക്കുമെന്നു പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനം, കച്ചവടം, സാമ്പത്തിക ബന്ധങ്ങള്‍ എന്നീ മേഖലകള്‍ക്കു പ്രത്യേക ശ്രദ്ധയേകിക്കൊണ്ട് യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു. യൂറോപ്യന്‍ കമ്മീഷന്റെയും യൂറോപ്യന്‍ കൗണ്‍സിലിന്റെയും നേതൃത്വങ്ങളുമായി നേരത്തേ ബന്ധപ്പെട്ടിരുന്ന സാഹചര്യങ്ങള്‍ പ്രധാനമന്ത്രി അനുസ്മരിച്ചു.
വൈകാതെ അടുത്ത ഇന്ത്യ-യൂറോപ്യന്‍ യൂണിയന് ഉച്ചകോടി ബ്രസ്സല്‍സില്‍ സംഘടിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന് താല്പര്യപൂര്വം കാത്തിരിക്കുകയാണെന്ന് എച്ച്.ആര്.വി.പി. ബോറെല്‍ വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയന്റെയും ഇന്ത്യയുടെയും പൊതൂതാല്പര്യ വിഷയങ്ങളും പ്രതിബദ്ധതയുമായ ജനാധിപത്യം, ബഹുരാഷ്ട്ര ബന്ധം, ചട്ടക്കൂടിനെ അടിസ്ഥാനമാക്കിയുള്ള രാജ്യാന്തര ക്രമം എന്നിവയെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.