യൂറോപ്യന്‍ യൂണിയന്റെ വിദേശകാര്യ, സുരക്ഷാനയ ഉന്നതതല പ്രതിനിധി കുമാരി ഫെഡെറിക്ക മോഘെറിനി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
പരസ്പര താല്പര്യമുള്ള ആഗോള സംഭവവികാസങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഇന്ത്യയും യൂറോപ്യന്‍ യൂണിയനുമായുള്ള സുരക്ഷാ സഹകരണം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രിയും കുമാരി. മോഘെറിനിയും അംഗീകരിച്ചു. തീവ്രവാദത്തെ എതിര്‍ക്കുന്ന കാര്യത്തില്‍ സഹകരണം കൂടുതല്‍ പ്രസക്തമാണെന്നു കൂടിക്കാഴ്ചയില്‍ വിലയിരുത്തപ്പെട്ടു.
2016ല്‍ ബ്രസ്സല്‍സില്‍ നടന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ നടത്തിയ വിജയകരമായ സന്ദര്‍ശനത്തെക്കുറിച്ച് അനുസ്മരിച്ച പ്രധാനമന്ത്രി ശ്രീ. മോദി, 2017 ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന് ഉച്ചകോടിക്കായി പ്രതീക്ഷാപൂര്‍വം കാത്തിരിക്കുകയാണെന്നു വ്യക്തമാക്കുകയും ചെയ്തു.