യൂറോപ്യന്‍ പാര്‍ലമെന്റിലെ അംഗങ്ങള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ ഇന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശിച്ചു. തങ്ങളുടെ കാലാവധിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യ സന്ദര്‍ശിക്കുക വഴി, ഇന്ത്യയുമായുള്ള ബന്ധത്തിന് ഈ പാര്‍ലമെന്റേറിയന്‍മാര്‍ നല്‍കുന്ന പ്രാധാന്യത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
ജനാധിപത്യ മൂല്യങ്ങളോടുള്ള പൊതുവായ സമര്‍പ്പണത്തിലും, പരസ്പരം പങ്കുവയ്ക്കുന്ന താല്‍പ്പര്യങ്ങളിലും അധിഷ്ഠിതമാണ് യൂറോപ്യന്‍ യൂണിയനുമായുള്ള ഇന്ത്യയുടെ ബന്ധമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നീതിപൂര്‍വ്വകവും, സന്തുലിതവുമായ ഇന്ത്യ – യൂറോപ്യന്‍ യൂണിയന്‍ വ്യാപാര നിക്ഷേപ കരാര്‍ (ബി.റ്റി.ഐ.എ) എത്രയും പെട്ടെന്ന് പൂര്‍ത്തികരിക്കുന്നത് ഗവണ്‍മെന്റിന്റെ മുന്‍ഗണനകളിലൊന്നാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മേഖലാ, ആഗോള വിഷയങ്ങളില്‍ യൂറോപ്യന്‍ യൂണിയനുമായുള്ള ഇടപെടലുകള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പറഞ്ഞ പ്രധാനമന്ത്രി ഭീകരതയ്‌ക്കെതിരെ പോരാടുവാന്‍ അടുത്ത അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രധാന്യവും ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സൗര സഖ്യം ഒരു ആഗോള പങ്കാളിത്തമായി വളര്‍ന്നതിനെ കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു.
പ്രതിനിധികളെ ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്തു കൊണ്ട്, ജമ്മുകാശ്മീര്‍ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് അവര്‍ക്ക് ഉപകാരപ്പെടുന്ന സന്ദര്‍ശനം സാധ്യമാകുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. കാശ്മീരിലേയ്ക്കുള്ള സന്ദര്‍ശനം പ്രതിനിധികള്‍ക്ക് ജമ്മു, കാശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ സാംസ്‌ക്കാരികവും, മതപരവുമായ വൈവിധ്യത്തെ കുറിച്ച് മനസിലാക്കുന്നതിന് സഹായിക്കും. മേഖലയിലെ വികസനപരവും ഭരണപരവുമായ മുന്‍ഗണനകളെ കുറിച്ചുള്ള ശരിയായ കാഴ്ചപ്പാട് നല്‍കാനും ഇത് സഹായിക്കും.
2014 ല്‍ ബിസിനസ്സ് ചെയ്യുന്നതിലെ എളുപ്പം ആസ്പദമാക്കിയുള്ള റാങ്കിംഗില്‍ 142-ാം സ്ഥാനത്തായിരുന്ന ഇന്ത്യ നിലവില്‍ 63-ാം സ്ഥാനത്തേയ്ക്ക് വന്‍ കുതിച്ചുചാട്ടം നടത്തിയത് പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. ഇന്ത്യയെപ്പോലെ വലിയ, ജനസംഖ്യയും വൈവിധ്യവുമുള്ള രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു വമ്പിച്ച നേട്ടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഇന്ന് ഭരണ സംവിധാനങ്ങള്‍ അവരെ സഹായിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ ഇന്ത്യക്കാര്‍ക്കും അനായാസ ജീവിതം ഉറപ്പ് വരുത്തുന്നതിനുള്ള ഗവണ്‍മെന്റിന്റെ ശ്രദ്ധ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ശുചിത്വ ഭാരതവും, ആയുഷ്മാന്‍ ഭാരതുമടക്കമുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ സുപ്രധാന പദ്ധതികളുടെ വിജയത്തെ കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. 2025 ഓടെ, നിശ്ചയിച്ചതിലും അഞ്ച് വര്‍ഷം മുമ്പ് ക്ഷയരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധത അദ്ദേഹം വ്യക്തമാക്കി. പുനരുല്‍പ്പാദന മേഖലയിലെ വര്‍ദ്ധിപ്പിച്ച ലക്ഷ്യം, ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനെതിരെയുള്ള നടപടികള്‍ എന്നിവയടക്കം പ്രകൃതി സംരക്ഷണത്തിനും, പരിപാലനത്തിനും സ്വീകരിച്ച നടപടികളും പ്രധാനമന്ത്രി പ്രതിനിധികളോട് വ്യക്തമാക്കി.
Fruitful interactions with MPs from the European Parliament. We exchanged views on boosting India-EU ties, the need to come together to fight terrorism and other issues. I spoke about steps being taken by the Government of India to boost ‘Ease of Living.’ https://t.co/7YYocW3AQN pic.twitter.com/9y1ObOvL9e
— Narendra Modi (@narendramodi) October 28, 2019