Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യു.പി.എസ്.സിയും ഭൂട്ടാന്‍ റോയല്‍ സിവില്‍ സര്വീിസ് കമ്മീഷനും തമ്മിലുള്ള ധാരണാപത്രത്തിന് മന്ത്രിസഭ അനുമതി നല്കി


യൂനിയന്‍ പബ്ലിക് സര്വീ്സ് കമ്മീഷ(യു.പി.എസ്.സി.)നും ഭൂട്ടാന്‍ റോയല്‍ സിവില്‍ സര്വീ സ് കമ്മീഷ(ആര്‍.സി.എസ്.സി.)നും തമ്മില്‍ ധാരണാപത്രം ഒപ്പുവെക്കുന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്ന്നവ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്കി .

ആര്‍.സി.എസ്.സി.യും യു.പി.എസ്.സിയും തമ്മില്‍ നിലവിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ധാരണാപത്രം സഹായകമാകും. നിയമന കാര്യങ്ങളില്‍ ഇരു വിഭാഗത്തുമുള്ള അനുഭവപരിചയവും വൈദഗ്ധ്യവും പങ്കുവെക്കാന്‍ സാധിക്കുകയും ചെയ്യും.

ഇരു രാജ്യങ്ങളുടെയും, പൊതു ആശയങ്ങള്‍ പങ്കുവെക്കുന്ന പബ്ലിക് സര്വീരസ് കമ്മീഷനുകള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനായി യു.പി.എസ്.സിയും ആര്‍.സി.എസ്.സിയും തമ്മിലുള്ള ധാരണാപത്രത്തിന്റെ കരട് ഒപ്പുവെക്കും. സഹകരണത്തിനുള്ള മേഖലകള്‍ താഴെ പറയുന്നവയാണ്:

എ) സിവില്‍ സര്വീാസ് നിയമനം സംബന്ധിച്ച അനുഭവജ്ഞാനവും വൈദഗ്ധ്യവും പങ്കുവെക്കുക, വിദഗ്ധരുടെ സേവനം കൈമാറുക, പരിശീലന പദ്ധതികളിലൂടെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും തൊഴില്നൈഗപുണ്യം വികസിപ്പിക്കുക.

ബി) പരീക്ഷാ നടപടിക്രമങ്ങളിലുള്ള വിവരസാങ്കേതികവിദ്യാ വൈദഗ്ധ്യം, കംപ്യൂട്ടര്‍ അധിഷ്ഠിത നിയമന പരീക്ഷകളും മറ്റു പരീക്ഷകളും, പെട്ടെന്നുള്ള പരിശോധനയ്ക്കും നടപടിക്രമങ്ങള്‍ വേഗം പൂര്ത്തി യാക്കുന്നതിനുമായി ഏകജാലക സംവിധാനം നടപ്പാക്കുക എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തിപരിചയം പങ്കുവെക്കുക, മെറിറ്റ് അടിസ്ഥാനത്തിലുള്ള ഉദ്യോഗസ്ഥ സംവിധാനം കെട്ടിപ്പടുക്കുക, തുടങ്ങിയവ.

സി) വികേന്ദ്രീകൃത അധികാരങ്ങള്ക്ക നുസരിച്ച് വിവിധ ഗവണ്മെങന്റ് ഏജന്സിbകള്‍ നടത്തുന്ന നിയമനങ്ങളുടെ നടപടിക്രമങ്ങളും പ്രവര്ത്തീനരീതിയും സംബന്ധിച്ച അനുഭവജ്ഞാനം പങ്കുവെക്കുക.

ഡി) രേഖകളും ശേഖരിച്ചുവെക്കേണ്ട കാര്യങ്ങളും ഒപ്പം ചരിത്രപരമായ രേഖകളുടെ പ്രദര്ശനനവും ഡിജിറ്റൈസ് ചെയ്യുക.