Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യു.ടി. ജീവനക്കാര്‍ക്കുവേണ്ടിയുള്ള സ്വാശ്രയ പാര്‍പ്പിടിട പദ്ധതിക്കായി ചണ്ഡീഗഢ് ഹൗസിംഗ് ബോര്‍ഡിന് ഭൂമി നല്‍കുന്നതിനുള്ള നിര്‍ദേശത്തിന് അംഗീകാരം


യു.ടി. ജീവനക്കാര്‍ക്കുള്ള സ്വാശ്രയ പാര്‍പ്പിട പദ്ധതി പ്രകാരം അനുവദിച്ച 3930 പേര്‍ക്ക് വീട് വച്ചുകൊടുക്കുന്നതിന് ചണ്ഡീഗഢ് ഹൗസിങ് ബോര്‍ഡിന് ഭൂമി നല്‍കുന്നതിനുള്ള നിര്‍ദേശത്തിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
വിശദാംശങ്ങള്‍:
ചണ്ഡീഗഢ് ഭരണകൂടം ചണ്ഡീഗഢ് ഭരണകൂടത്തിലെ ജീവനക്കാര്‍ക്കായി 2008ല്‍ സ്വാശ്രയ പാര്‍പ്പിട പദ്ധതി എന്നൊരു പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 3930 പാര്‍പ്പിട യൂണിറ്റുകള്‍ യു.ടി. ജീവനക്കാര്‍ക്ക് പണിയുന്നതിനായി മൊത്തം 73.3 ഏക്കര്‍ ഭൂമി നീക്കിവയ്ക്കുകയും ചെയ്തിരുന്നു. അതില്‍ 11.8 ഏക്കര്‍ ഇപ്പോള്‍ ചണ്ഡീഗഢ് ഹൗസിങ് ബോര്‍ഡിന്റെ കൈവശമുണ്ട്. ഈ സാഹചര്യത്തില്‍ ബാക്കിയുളള 61.5 ഏക്കര്‍ ഗവണ്‍മെന്റ് ഭൂമി ചണ്ഡീഗഢ് ഹൗസിംഗ് ബോര്‍ഡിന് അനുവദിക്കണമെ നിര്‍ദേശം വന്നു.
ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള നോഡല്‍ ഏജന്‍സിയായി ചണ്ഡീഗഢ് ഹൗസിങ് ബോര്‍ഡിനെയാണ് നിയമിച്ചിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ചണ്ഡീഗഢ് ഹൗസിങ് ബോര്‍ഡ് ചണ്ഡീഗഢ് ഭരണകൂടത്തിലെ ജീവനക്കാര്‍ക്ക് 99 വര്‍ഷത്തെ പാട്ടവ്യവസ്ഥയില്‍ ‘സ്വാശ്രയ പാര്‍പ്പിട പദ്ധതി’ എന്നൊരു പദ്ധതി 2008ല്‍ പ്രഖ്യാപിച്ചു.
പ്രധാന നേട്ടം:
ചണ്ഡീഗഢ് ഭരണസംവിധാനത്തിലുള്ള ജീവനക്കാര്‍ക്ക് ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ചുകൊടുക്കുകയെന്ന നിര്‍ദേശമാണ് പദ്ധതിയിലുള്ളതെങ്കിലും ഈ പദ്ധതി പ്രത്യക്ഷമായും പരോക്ഷമായും തൊഴിലാളികള്‍ക്കും താഴേത്തട്ടിലുള്ള എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ള ചില നീലകോളര്‍ തൊഴിലാളികള്‍ക്കും പദ്ധതിയുടെ കാലയവളവ് വരെ ഖജനാവിനു ബാധ്യത വരുത്താതെ തൊഴില്‍ ലഭ്യമാക്കും.
പശ്ചാത്തലം:
ചണ്ഡീഗഢ് ഭരണകൂടവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗത്തിലുള്ള ജീവനക്കാരുടെയും അല്ലെങ്കില്‍ അതിന്റെ ബോര്‍ഡ്/കോര്‍പ്പറേഷന്‍ എന്നവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍, അല്ലെങ്കില്‍ ചണ്ഡീഗഢ് ഭരണകൂടത്തില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലിചെയ്യുന്നവര്‍ എന്നിവരുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. എല്ലാ വിഭാഗത്തിലും പെട്ട യോഗ്യതയുള്ള യു.ടി. ജീവനക്കാരുടെ പാര്‍പ്പിടാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ചണ്ഡീഗഢ് ഹൗസിങ് ബോര്‍ഡ് 2008ല്‍ ‘സ്വാശ്രയ പാര്‍പ്പിട പദ്ധതി-2008’ന് തുടക്കം കുറിച്ചു. ഇതിന്റെ നറുക്കെടുപ്പ് 2010 നവംബര്‍ 4ന് നടു. വളരെ സുതാര്യമായ നറുക്കെടുപ്പ് നടപടികളിലൂടെ 7811 അപേക്ഷകരില്‍നിന്ന് 3930 യോഗ്യരായി തെരഞ്ഞെടുത്തു.