Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യു.എസ്. വിദേശ കാര്യ സെക്രട്ടറിയും പ്രതിരോധ സെക്രട്ടറിയും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


യു.എസ്. വിദേശ കാര്യ സെക്രട്ടറി ശ്രീ. മൈക്കിള്‍ പോംപിയോയും പ്രതിരോധ സെക്രട്ടറി ശ്രീ. ജെയിംസ് മാറ്റിസും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.

പ്രസിഡന്റ് ട്രംപിന്റെ ആശംസകള്‍ സെക്രട്ടറിമാര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. പ്രസിഡന്റ് ട്രംപുമായി നടത്തിയിട്ടുള്ള ചര്‍ച്ചകള്‍ അനുസ്മരിച്ച പ്രധാനമന്ത്രി, തന്റെ ആശംസകള്‍ യു.എസ്. പ്രസിഡന്റിനെ അറിയിക്കാന്‍ സെക്രട്ടറിമാരോട് അഭ്യര്‍ഥിച്ചു.

നേരത്തേ നടത്തിയ ഫലപ്രദവും സൃഷ്ടിപരവുമായ 2+2 ചര്‍ച്ചയെക്കുറിച്ചു സെക്രട്ടറിമാരോടു പ്രധാനമന്ത്രി സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രഥമ 2+2 ചര്‍ച്ച സജ്ജീകരിച്ചതിനു യു.എസ്. സെക്രട്ടറിമാരെയും ഇന്ത്യയില്‍ സമാന ചുമതല വഹുക്കുന്നവരെയും വിദേശകാര്യ മന്ത്രിയെയും പ്രതിരോധ മന്ത്രിയെയും അദ്ദേഹം അഭിനന്ദിച്ചു.

***