യു.എസ്.എയില്‍ 100% സ്വന്തമായ സി. കോര്‍പ്പറേഷന്‍ ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡ് (ടി.സി.ഐ.എല്‍. രൂപീകരിക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അനുമതി നല്‍കി. വിശദാംശങ്ങള്‍ ചുവടെ:
1. യു.എസ്.എയിലെ ടെക്‌സാസില്‍ ആരംഭിക്കുന്ന സി. കോര്‍പ്പറേഷന്‍ ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡി(ടി.സി.ഐ.എല്‍)ന് യു.എസ്.എയിലെ മറ്റ് സംസ്ഥാനങ്ങളിലും വ്യാപാരം ചെയ്യുന്നതിന് രജിസ്റ്റര്‍ ചെയ്യാന്‍ അധികാരമുണ്ടായിരിക്കും.
2. സി കോര്‍പ്പറേഷനില്‍ 5 മില്യണ്‍ യു.എസ്. ഡോളര്‍ (ഡോളറിന്റെ 67.68 രൂപ വിനിമയനിരക്ക് പ്രകാരം 33.84 കോടി ഇന്ത്യരൂപ) വരുന്ന ടി.സി.ഐ.എല്ലിന്റെ 100% ഓഹരി നിക്ഷേപം ഘട്ടംഘട്ടമായി നിര്‍വഹിക്കും.
3. യു.എസ്.എയിലെ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് വായ്പ നല്‍കുന്നവര്‍/ സഹായം നല്‍കുന്നവര്‍/ വ്യാപാരികള്‍, ബോണ്ട് ബിഡ് ചെയ്യുന്ന കക്ഷികള്‍/മുന്‍കൂര്‍/ പ്രകടന ഗ്യാരന്റി എന്നിവയ്ക്കായി നല്‍കേണ്ട എതിര്‍ ഗ്യാരണ്ടിയായി ടി.സി.ഐ.എല്‍. 5 ദശലക്ഷം യു.എസ്. ഡോളര്‍ കൂടി നല്‍കേണ്ടിവരും.
സി കോര്‍പ്പറേഷന്‍ രാജ്യത്തിന് വേണ്ടി വളരെ വിലമതിക്കുന്ന വിദേശനാണ്യം തേടിത്തരുമെന്നു് മാത്രമല്ല, ഗവണ്‍മെന്റ്
പൊതുമേഖലാ സ്ഥാപനമായ ടി.സി.ഐ.എല്ലിന്റെ ലാഭം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
യു.എസ്.എയിലെ പദ്ധതികള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് യു.എസ്.എയിലെ ടെക്‌സാസിലാണ് സി കോര്‍പ്പറേഷന്‍ രൂപീകരിച്ചത്.
പുതുതായി രൂപീകരിച്ച സി കോര്‍പ്പറേഷന്‍ ആദ്യ വര്‍ഷങ്ങളില്‍ 10 മില്യണ്‍ യു.എസ്. ഡോളര്‍ മൊത്തവരുമാനമുണ്ടാക്കി 10% ലാഭമുണ്ടാക്കുമെന്നും വരും വര്‍ഷങ്ങളില്‍ ഏറ്റെടുക്കുന്ന പ്രവൃത്തികളുടെ അടിസ്ഥാനത്തില്‍ ഇത് വര്‍ദ്ധിക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
സി കോര്‍പ്പറേഷന്റെ രൂപീകരണം ടി.സി.ഐ.എല്ലിന്റെ വ്യാപാരം/ വിറ്റുവരവ്/ ലാഭം/ എന്നിവ വികസിപ്പിക്കാനും ആത്യന്തികമായി രാജ്യത്തിന്റെ ഒരു പൊതുമേഖല സ്ഥാപനം എന്ന നിലയില്‍ ഗവമെന്റിന് നല്‍കുന്ന ലാഭവിഹിതം വര്‍ദ്ധിപ്പിക്കുന്നതിനും വഴിവെക്കും.
മൊത്തം നിക്ഷേപത്തിന് ആവശ്യമുള്ള 5 ദശലക്ഷം യു.എസ്. ഡോളര്‍, ടി.സി.ഐ.എല്‍. അതിന്റെ ആഭ്യന്ത വിഭവങ്ങളില്‍ നിന്ന് ഓഹരിരൂപേണ കണ്ടെത്തും. വ്യാപാരം വികസിപ്പിക്കുന്നതിനായി യു.എസില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കാനും ബിഡ് ബോണ്ട്/ മുന്‍കൂര്‍ പണമടയ്ക്കല്‍/ ഗവണ്‍മെന്റ് അധികാരികള്‍ക്ക് നല്‍കേണ്ട പ്രകടന ബാങ്ക് ഉറപ്പുകള്‍/ സി കോര്‍പ്പറേഷന്റെ ഭാഗമായ അവസാന ഉറപ്പുകള്‍ എന്നിവയ്ക്ക് വേണ്ടി 5 ദശലക്ഷം യു.എസ് ഡോളര്‍ കൂടി എതിര്‍ ഗ്യാരണ്ടിയായി ടി.സി.ഐ.എല്ലിന് വേണ്ടതുണ്ട്.
പശ്ചാത്തലം
ടി.സി.ഐ.എല്‍. എന്നത് ഐ.എസ്.ഒ -9001; 2008, ഐ.എസ്.ഒ. 14001,2004 സര്‍ട്ടിഫിക്കറ്റുള്ള, 100% ഇന്ത്യാ ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള ഷെഡ്യൂള്‍-എ വിഭാഗത്തില്‍പ്പെട്ട മിനി രത്‌ന കമ്പനിയാണ്. ടെലികമ്യൂണിക്കേഷന്‍, വിവരസാങ്കേതികവിദ്യാ മേഖലയില്‍ ഇതിനകം ഇത് 70 രാജ്യങ്ങളില്‍ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. ഇത് ടെലി കമ്മ്യൂണിക്കേഷന്‍, വിവരസാങ്കേതികവിദ്യ, സിവില്‍ പശ്ചാത്തല സൗകര്യം എന്നീ പദ്ധതികളുടെ ആശയാവിഷ്‌ക്കാരം മുതല്‍ നടപ്പാക്കല്‍ വരെ ആവശ്യമുള്ള കണ്‍സള്‍ട്ടന്‍സി സര്‍വീസും പദ്ധതി നടപ്പാക്കലും ലഭ്യമാക്കുന്നുണ്ട്.
2017 മാര്‍ച്ച് 31ലെ കണക്ക് പ്രകാരം കമ്പനിയുടെ സംയോജിത സമ്പത്ത് 2433.66 കോടിയാണ്. കമ്പനിയുടെ മാത്രം മൂല്യം 588.99 കോടി രൂപയാണ്. 2017 മാര്‍ച്ച് 31 വരെ കമ്പനി സഞ്ചിത ലാഭവിഹിതമായി ഗവണ്‍മെന്റിന് നല്‍കിയിട്ടുള്ളതോ/പ്രഖ്യാപിച്ചിട്ടുള്ളതോ 192.99 കോടി രൂപ വരും.
‘ഗൂഗിള്‍ ഫൈബര്‍’ എന്നുവച്ചാല്‍ എല്ലാ നഗരത്തിലും ഉയര്‍ന്ന ശേഷിയുള്ള ബ്രോഡ്ബാന്‍ഡും കേബിള്‍ ടെലിവിഷന്‍ കണക്ഷനും നല്‍കുന്ന ഫൈബര്‍ ടു പെര്‍മിസസ് പദ്ധതിയാണ്. എം/എസ് മാസ്‌ടെക്, എം/എസ് എ.ടി ആന്‍ഡ് ടി, എം./എസ്. സോയ തുടങ്ങിയ ചില രാജ്യാന്തര കമ്പനികളെ ഗൂഗിള്‍ ഇതിനായി തെരഞ്ഞെടുത്തിട്ടുണ്ട്. അവര്‍ ഈ പ്രവൃത്തികള്‍ മറ്റ് വിവിധ കമ്പനികള്‍ക്ക് ഉപകരാറായി നല്‍കിയിട്ടുമുണ്ട്. എം/എസ് മാസ്‌ടെക്കും എം/എസ് എറിക്‌സണുമായി നെറ്റ്‌വര്‍ക്ക് പ്രവൃത്തികള്‍ ഓസ്റ്റിന്‍ (ടെക്‌സാസ്), സാന്‍ ജോസ് (കാലിഫോര്‍ണിയ) എന്നിവിടങ്ങളില്‍ നടത്താന്‍ മാസ്റ്റര്‍ സര്‍വീസ് കരാര്‍ ഒപ്പുവച്ച ഒരു കമ്പനിയാണ് എം/എസ് ടെലിടെക്. എം/എസ് ടെലിടെക് ടീമാണ് ടി.സി.ഐ.എല്ലനെ സമീപിച്ച് അവരുടെ മൂന്നു പദ്ധതികള്‍ക്കായി സാങ്കേതിക-വാണിജ്യ ചലനാത്മക സഹായം ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടത്. എം/എസ് ടെലിടെക് ടീം 2016 ഏപ്രില്‍ 13ന് ടി.സി.ഐ.എല്ലുമായി ഒരു ധാരണാപത്രത്തില്‍ ഏര്‍പ്പെടുകയും അതിനെ തുടര്‍ന്ന് 2016 മേയ് 27ന് ഒരു സംയുക്ത കരാര്‍ ഒപ്പുവെക്കുകയും ചെയ്തു. ഒരു വിദേശസ്ഥാപനം എന്ന നിലയ്ക്ക് പ്രത്യേക നികുതിദായക കമ്പനിയായി ഒരു സി കോര്‍പ്പറേഷന്‍ കമ്പനി ടി.സി.ഐ.എല്ലിന് രൂപീകരിക്കേണ്ടത് അനിവാര്യമായിരുന്നു. ഇതുമൂലം ടി.സി.ഐ.എല്ലിന് അതിന്റെ മനുഷ്യവിഭവശേഷിക്കായി എല്‍-1 വിസ ലഭിക്കുന്നതിനും സഹായകരമാകും.