Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

യുവജന, കായിക മേഖലകളില്‍ ഇന്ത്യാ- ഖത്തര്‍ സഹകരണത്തിനുള്ള ധാരണാപത്രം നടപ്പാക്കും


ഖത്തറുമായി യുവജന, കായിക മേഖലകളില്‍ ഉഭയ കക്ഷി സഹകരണത്തിന് 1999 ഏപ്രില്‍ 7ന് ഒപ്പുവച്ച ധാരണാപത്രവും ഇതുമായി ബന്ധപ്പെട്ട ആദ്യത്തെ ഉദ്യോഗസ്ഥതല പരിപാടിക്ക് 2016 ജൂണ്‍ 5ന് ഒപ്പുവച്ച ധാരണാപത്രവും നടപ്പാക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

ശാസ്ത്ര, കായിക, ഔഷധ മേഖലകളിലെ അറിവും വൈദഗ്ധ്യവും വ്യാപിപ്പിക്കാനും അന്തര്‍ദേശീയ കായിക മേളകളില്‍ നമ്മുടെ കായികപ്രതിഭകളുടെ മികവ് വികസിപ്പിക്കാന്‍ ഉതകുന്ന വിധത്തില്‍ കോച്ചിംഗ് സമ്പ്രദായം പരിഷ്‌കരിക്കാനും ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കാനും ഇത് സഹായകമാകും. ജാതി, മതം, വിശ്വാസം, മതം, പ്രദേശം, ലിംഗം എന്നീ വ്യത്യാസങ്ങളില്ലാതെ മുഴുവന്‍ കായികതാരങ്ങള്‍ക്കും ഇത് ബാധകമായിരിക്കും.