‘യുനൈറ്റിങ് ഇന്ത്യ: സര്‍ദാര്‍ പട്ടേല്‍’ ഡിജിറ്റല്‍ പ്രദര്‍ശനം ന്യൂഡെല്‍ഹി പ്രഗതി മൈതാനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കു പരസ്പരം അറിയാന്‍ അവസരമൊരുക്കുകവഴി നാനാത്വത്തില്‍ ഏകത്വമെന്ന ആശയം പ്രചരിപ്പിക്കുന്നതിനായുള്ള ‘ഏക ഭാരതം, ശ്രേഷ്ഠ ഭാരതം’ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആറു ധാരണാപത്രങ്ങള്‍ പരിപാടിയില്‍ ഒപ്പുവെക്കപ്പെട്ടു.
ചടങ്ങില്‍ പ്രസംഗിച്ച പ്രധാനമന്ത്രി, സര്‍ദാര്‍ പട്ടേലിനു ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു. അദ്ദേഹം രാഷ്ട്രത്തിനായി നല്കിയതു മഹത്തായ സംഭാവനകളാണെന്നും അതുപോലുള്ള വ്യക്തികളെ ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രാദേശിക രാജാക്കന്മാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ഇന്ത്യയെ ഏകോപിപ്പിക്കുന്നതില്‍ സര്‍ദാര്‍ പട്ടേല്‍ വഹിച്ച പങ്കിനെക്കുറിച്ചു ശ്രീ. നരേന്ദ്ര മോദി വിശദീകരിച്ചു.
‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ പദ്ധതിക്ക് എങ്ങനെ വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നതിന് ഏറെ ഉദാഹരണങ്ങള്‍ പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി.
Flagged off the ‘Run for Unity.’ Role of Sardar Patel in unifying the nation is invaluable. pic.twitter.com/xlDAoHMYrs
— Narendra Modi (@narendramodi) October 31, 2016